Month: February 2026
-
Breaking News
‘അമേരിക്ക ഞങ്ങളെ ‘ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായി’ വലിച്ചെറിഞ്ഞു!! അഫ്ഗാൻ യുദ്ധങ്ങളിൽ അമേരിക്കയ്ക്കൊപ്പം ചേർന്നത് ചരിത്രപരമായ ഏറ്റവും വലിയ തെറ്റ്, അവർ അതിന്റെ ലക്ഷ്യം പൂർത്തിയാക്കി മടങ്ങി, പാക്കിസ്ഥാൻ ഇന്നും അതിന്റെ ഫലം അനുഭവിക്കുന്നു… നഷ്ടങ്ങൾ ഇനി ഒരിക്കലും പരിഹരിക്കാനാവില്ല’- അമേരിക്കയ്ക്കെതിരെ പാക്കിസ്ഥാൻ
ഇസ്‌ലാമാബാദ്: സ്വന്തം താൽപ്പര്യങ്ങൾക്കായി അമേരിക്ക പാക്കിസ്ഥാനെ ചൂഷണം ചെയ്തെന്നും ആവശ്യം കഴിഞ്ഞപ്പോൾ ‘ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായി’ വലിച്ചെറിഞ്ഞെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് അമേരിക്കക്കെതിരെയും മുൻ പാക് ഭരണാധികാരികൾക്കെതിരെയും ഖ്വാജ ആസിഫ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. അഫ്ഗാനിസ്ഥാനിലെ യുദ്ധങ്ങളിൽ അമേരിക്കക്കൊപ്പം ചേരാനുള്ള പാക്കിസ്ഥാന്റെ തീരുമാനം ചരിത്രപരമായ വലിയൊരു തെറ്റായിരുന്നുവെന്നും അതിന്റെ പ്രത്യാഘാതങ്ങൾ രാജ്യം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. അതോടുകൂടി രാജ്യം സാമ്പത്തിക തകർച്ചയിലേക്കു നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു. 1999ന് ശേഷം, പ്രത്യേകിച്ച് സെപ്റ്റംബർ 11 ആക്രമണത്തിന് പിന്നാലെ അമേരിക്കയുമായി വീണ്ടും സഖ്യമുണ്ടാക്കിയത് പാക്കിസ്ഥാന് വലിയ ദോഷം ചെയ്തു. വാഷിംങ്ടണിന്റെ പിന്തുണ നേടാനുള്ള ഈ ശ്രമം രാജ്യത്തെ അക്രമങ്ങളിലേക്കും സാമ്പത്തിക തകർച്ചയിലേക്കും തള്ളിയിട്ടു അതേസമയം അഫ്ഗാൻ യുദ്ധത്തിൽ പാക്കിസ്ഥാൻ പങ്കുചേർന്നത് മതപരമായ കടമ (ജിഹാദ്) മൂലമാണെന്ന പതിറ്റാണ്ടുകളായുള്ള വാദം അദ്ദേഹം തള്ളി. രാഷ്ട്രീയ ലാഭത്തിനായി ‘ജിഹാദ്’ എന്ന പേരിൽ ജനങ്ങളെ യുദ്ധത്തിലേക്ക് പറഞ്ഞുവിടുകയായിരുന്നുവെന്നും ഇത്…
Read More » -
Breaking News
അഭിഷേക് ശര്‍മ ആശുപത്രിയില്‍; നെറ്റ്‌സില്‍ മണിക്കൂറുകളോളം പ്രാക്ടീസ് ചെയ്ത സഞ്ജു സാംസണ്‍; വീണ്ടും ഓപ്പണിംഗിലേക്ക്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ആശുപത്രിയില്‍. വയറിലെ അണുബാധയെ തുടര്‍ന്ന് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ ട്വന്റി 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരായ അടുത്ത മത്സരത്തില്‍ അഭിഷേക കളിക്കുമോ എന്ന കാര്യം സംശയത്തിലായി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ച അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ടീമിന്റെ ആദ്യ പരിശീലന സെഷനിലും അഭിഷേക് ശര്‍മ പങ്കെടുത്തിരുന്നില്ല. യു.എസ്.എയ്ക്ക് എതിരായ മത്സരത്തിന് മുന്‍പ് തന്നെ അഭിഷേകിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. മത്സരത്തിനിറങ്ങിയ താരത്തിന് പിന്നീട് ഗുരുതരമായി. മുംബൈയില്‍ കടുത്ത പനിയുണ്ടാതോടെ ഡ്രിപ്പ്‌സ് നല്‍കി. ടീമിനൊപ്പം ഡല്‍ഹിയിലേക്ക് എത്തിയെങ്കിലും സ്ഥിതി വഷളായതോടെ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് വിവരം. അഭിഷേകിന്റെ വയറിന് പ്രശ്‌നമുണ്ടെന്നാണ് ടീം ഔദ്യോഗികമായി അറിയിച്ചത്. അഭിഷേക് ശര്‍മയുടെ വയറിന് പ്രശ്‌നങ്ങളുണ്ടെന്നും അതിനിലാണ് പരിശീലനത്തിന് എത്താതിരുന്നതെന്നും അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ മത്സരത്തിന് തയ്യാറാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. യു.എസ്.എയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ ആദ്യ പന്തില്‍ പൂജ്യത്തിന് പുറത്തായ…
Read More » -
Breaking News
യുഡിഎഫിൽ നിന്ന് ക്ഷണം ലഭിച്ചിട്ടില്ല!! അടിയുറച്ച കമ്യൂണിസ്റ്റ്, പാർട്ടിവിടാൻ ഒരു പദ്ധതിയുമില്ല…. എന്റെ പ്രവർത്തന പാരമ്പര്യം അറിയാത്ത ചിലരാണ് എനിക്കെതിരെ രാഷ്ട്രീയനീക്കങ്ങൾ നടത്തുന്നത്, അവരോട് സഹതാപം മാത്രം… താൻ ഏത് ഘടകത്തിലാണെന്ന് നേതൃത്വം അറിയിച്ചിട്ടില്ല, ബ്രാഞ്ച് ഏതാണെന്ന് അന്വേഷിച്ച് നാടു മുഴുവൻ നടക്കാൻ കഴിയില്ല- പികെ ശശി
പാലക്കാട്: താൻ അടിയുറച്ച കമ്യൂണിസ്റ്റാണെന്നും പാർട്ടിവിടാൻ തനിക്ക് ഒരു പദ്ധതിയുമില്ലെന്ന് മുൻ എംഎൽഎയും സിപിഎം അംഗവുമായ പികെ ശശി. അടിയുറച്ച കമ്യൂണിസ്റ്റാണ് താൻ. പാർട്ടി വിടില്ല. തനിക്ക് കോൺഗ്രസിൽ നിന്നും ഒരു ക്ഷണവും ലഭിച്ചിട്ടില്ലെന്നും പികെ ശശി പറഞ്ഞു. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനുമായും മണ്ണാർക്കാട് എംഎൽഎ ഷംസുദ്ദീനുമായും ഉള്ളത് സൗഹൃദം മാത്രമാണ്. രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായി സഹകരിച്ച് പ്രവർത്തിച്ച് പോകുന്ന സമീപനമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിക്കാൻ തനിക്ക് യോഗ്യതയുണ്ടെന്ന് പാർട്ടിക്ക് തോന്നിയാൽ അവർ തന്നെ തിരിച്ചെടുക്കും. അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. തന്റെ പ്രവർത്തനപാരമ്പര്യം അറിയാത്ത ചിലരാണ് തനിക്ക് എതിരെയുള്ള രാഷ്ട്രീയനീക്കങ്ങൾ നടത്തുന്നത്. അവരോട് സഹതാപം മാത്രമാണ് തനിക്കുള്ളതെന്നും പികെ ശശി പറഞ്ഞു. അതേമയം നേരത്തെ പാർട്ടിയിൽ തന്റെ വിഭാഗം എന്നൊന്ന് ഇല്ലെന്നും അങ്ങനെയൊരു വിഭാഗത്തെ സൃഷ്ടിക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും പികെ ശശി പറഞ്ഞിരുന്നു. ‘ശശി വിഭാഗം’ എന്നതിനെ തള്ളുന്നു. അതിൽ അൽപ്പംപോലും യാഥാർത്ഥ്യത്തിന്റെ…
Read More » -
Movie
ജോൺ പോൾ ജോർജ്- ഇന്ദ്രൻസ് ചിത്രം “ആശാൻ”; “നിറങ്ങൾ ആയിരങ്ങൾ” എഐ ലിറിക്കൽ വീഡിയോ പുറത്ത്
ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുന്നു. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനന്ദിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് “നിറങ്ങൾ ആയിരങ്ങൾ” പുറത്ത്. ഈ ഗാനത്തിന്റെ എഐ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. എസ് പി ചരൺ, ആവിർഭവ് എന്നിവർ ചേർന്നാലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാറും ഗാനത്തിന് ഈണം നൽകിയത് ജോൺ പോൾ ജോർജുമാണ്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രത്തിന്റെ തീം കൃത്യമായി പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ടൈറ്റിൽ ട്രാക്കിന്റെ വരികളും ഇതിന്റെ ലിറിക്കൽ വീഡിയോയും ഒരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. എഐ ടെക്‌നോളജി ഉപയോഗിച്ച് കൊണ്ട്, സിനിമ എന്ന കലാരൂപത്തിന്റെ ഉള്ളറകളിലൂടെ…
Read More » -
NEWS
റിലയൻസ് കൺസ്യൂമർ ഓസ്ട്രേലിയയിലെ ഗുഡ്‌നസ് ഗ്രൂപ്പിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി; ആഗോള വിപണിയിലെ സാന്നിധ്യം വിപുലീകരിക്കുന്നു
കൊച്ചി/ ബാംഗ്ലൂർ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ്സ് ലിമിറ്റഡ് (ആർ.സി.പി.എൽ), ഓസ്ട്രേലിയയിലെ ‘ബെറ്റർ-ഫോർ-യു ’ പാനീയ വ്യവസായമായ ഗുഡ്‌നസ് ഗ്രൂപ്പ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് (ജി.ജി.ജി) ൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി. ഈ ഇടപാടിലൂടെ ഓസ്ട്രേലിയയിലെ ഉപഭോക്തൃ ഉൽപ്പന്ന വിപണിയിലേക്ക് ആർ.സി.പി.എൽ പ്രവേശിക്കും. കരാറിന്റെ ഭാഗമായി, നെക്സ്ബാ (Nexba), പേസ് (PACE) എന്നിവയുൾപ്പെടെ ഗുഡ്‌നസ് ഗ്രൂപ്പിന്റെ ആരോഗ്യകരമായ പാനീയ ബ്രാൻഡുകൾ ഇന്ത്യ ഉൾപ്പെടെയുള്ള പുതിയ വിപണികളിലേക്ക് എത്തിക്കാൻ ക്കാൻ ആർ.സി.പി.എൽ സഹായിക്കും.
Read More » -
Breaking News
മകനൊപ്പം പോകുന്നതിനിടെ എംഡിഎംഎയുമായി പിടിയിലായ അഭിഭാഷക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ, പ്രതി ജാമ്യത്തിലിറങ്ങിയത് 20 ദിവസം മുൻപ്, അസ്വഭാവിക മരണത്തിനു കേസെടുത്ത് പോലീസ്
അമ്പലപ്പുഴ: മകനൊപ്പം യാത്രചെയ്യുന്നതിനിടെ എംഡിഎംഎയുമായി പിടിയിലായ കേസിൽ ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരൂർ കൗസല്യനിവാസിൽ സത്യമോൾ (46) ആണ് മരിച്ചത്. 2025 ഒക്ടോബർ 13-നാണ് സത്യമോളെയും മകൻ സൗരവ്ജിത്തിനെയും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേർന്ന് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന്മൂന്നുഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. തുടർന്നു വീട്ടിൽ നടത്തിയ പരിശോധനയിൽ 2.5 ഗ്രാം എംഡിഎംഎയും 400 ഗ്രാം കഞ്ചാവും രണ്ടുഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തി. നേരത്തേ കരുനാഗപ്പള്ളി കുടുംബക്കോടതിയിലെ അഭിഭാഷകയായിരുന്നു സത്യമോൾ. റിമാൻഡിലായിരുന്ന സത്യമോൾ 20 ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇവരും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 11-നാണ് അമ്പലപ്പുഴ പോലീസിൽ വിവരം ലഭിക്കുന്നത്. പോലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. പുലർച്ചെ മരിച്ചതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മറ്റു സംശയങ്ങളില്ലെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവികമരണത്തിന് അമ്പലപ്പുഴ പോലീസ് കേസെടുത്തു.
Read More » -
Movie
നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ നാനിയുടെ ഇൻട്രോ ഗാനം
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ലെ നാനിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻട്രോ ഗാനം ചിത്രീകരിച്ചു. “ആയാ ഷേർ” എന്ന വരികളോടെ തുടങ്ങുന്ന ഈ മാസ്സ് ഗാനത്തിന് ഈണം പകർന്നത് അനിരുദ്ധ് രവിചന്ദർ ആണ്. അതീവ സ്റ്റൈലിഷ് ആയാണ് ഈ ഗാനം ചിത്രീകരിച്ചത്. ചിത്രത്തിൻ്റെ ചിത്രീകരണം ഇപ്പൊൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. 2026 മാർച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. നൂറുകണക്കിന് നർത്തകർ അണിനിരക്കുന്ന ഒരു വമ്പൻ സെറ്റിൽ ആണ് നാനിയുടെ ഇൻട്രോ ഗാനം…
Read More » -
Breaking News
കാനഡയിലെ സ്കൂളിൽ വെടിവെപ്പ്, ആക്രമിയുൾപ്പെടെ 10 പേർ കൊല്ലപ്പെട്ട നിലയിൽ, ആറുപേരുടെ മൃതദേഹം സ്കൂളിൽ, രണ്ടുപേർ സ്കൂളിനു സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ, 25 പേർക്കു പരുക്ക്
സ്കൂളിലെത്തിയ അക്രമി വെടിയുതിർത്തു, പിന്നാലെ സ്വയം വെടിവച്ചു,, കാനഡയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ ആക്രമിയുൾപ്പെടെ 10 പേർ ഒട്ടാവ: കാനഡയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ അക്രമി അടക്കം പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 25 പേർക്കു പരുക്ക്. ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശികസമയം ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അക്രമിയുടെ വെടിയേറ്റ് ആറുപേരെ സ്‌കൂളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമിയെന്ന് കരുതുന്നയാളും സ്‌കൂൾ വളപ്പിൽ കൊല്ലപ്പെട്ടനിലയിലായിരുന്നു. ഇയാൾ സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് നിഗമനം. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഒരാൾ മരിച്ചതെന്നും അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട സ്കൂളിനു സമീപമുള്ള വീട്ടിൽ നിന്ന് രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പരുക്കേറ്റ 25 പേരെ പ്രാദേശിക മെഡിക്കൽ സെന്ററിൽ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, “ അക്രമിയെ ഒഴികെ സ്കൂളിനുള്ളിൽ ആറുപേരെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പേരെ ഗുരുതരമായതോ ജീവൻ അപകടത്തിലാക്കുന്നതോ ആയ പരുക്കുകളോടെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.…
Read More »

