Month: February 2026
-
India
ഷാർജയിൽ രണ്ടുവയസ്സുകാരൻ കാറിടിച്ചു മരിച്ച സംഭവം: ഡ്രൈവർക്ക് മാപ്പ് നൽകി മലയാളികളായ മാതാപിതാക്കൾ; നഷ്ടമായത് എട്ടുവർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ ഏകമകൻ
ഷാർജ: ഷാർജയിൽ കാറിടിച്ച് രണ്ട് വയസുകാരനായ ഏകമകൻ മരിച്ച സംഭവത്തിൽ കാറോടിച്ചയാൾക്ക് മാപ്പ് നൽകി കുട്ടിയുടെ മലയാളികളായ മാതാപിതാക്കൾ. മലപ്പുറം സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്നയുമാണ് പരാതിയില്ലെന്ന് രേഖാമൂലം എഴുതി നൽകിയത്. കാറോടിച്ചയാളും മലയാളിയാണ്. അപകടം മനഃപൂർവ്വം സംഭവിച്ചതല്ലെന്നും തങ്ങളുടെ കുഞ്ഞിന്റെ വേർപാടിൽ മറ്റൊരാൾ കൂടി ബുദ്ധിമുട്ടനുഭവിക്കേണ്ടതില്ലെന്നും കരുതിയാണ് തീരുമാനമെടുത്തതെന്ന് ഷറഫുദ്ദീൻ പറഞ്ഞു. ഈ മാസം 12നായിരുന്നു അപകടം. എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ ഏക മകനാണ് മരിച്ച അലൻ റൂമി. താമസസ്ഥലത്തിന് സമീപം കാറിടിച്ചാണ് അപകടമുണ്ടായത്. വേസ്റ്റ് ബാഗ് കളയാൻ ഉമ്മയ്ക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയെ പാർക്കിങ്ങിൽ നിന്ന് പുറത്തേക്കെടുത്ത കാറിടിച്ചത്. തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 നാണ് അലൻ നാട്ടിൽ നിന്നും എത്തിയത്. സന്തോഷം നിറഞ്ഞ ദിവസങ്ങൾക്കിടെയാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്.
Read More » -
Business
INCA അവാർഡ് മുംബൈയിൽ
മുംബൈ: ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA (Indian National Cine Academy) അവാർഡ്സ് ആദ്യമായി ഏപ്രിൽ 15, 16 തീയതികളിലായി മുംബൈയിൽ വെച്ച് നടക്കും. “കല്യാൺ ജ്വല്ലേഴ്‌സ് INCA അവാർഡ്സ്” എന്ന പേരിലാണ് ഈ അവാർഡ്സ് അരങ്ങേറുന്നത്. രാജ്യത്തെ 12 സിനിമാ വ്യവസായങ്ങളെ ഭാഷഭേദമന്യേ ബന്ധിപ്പിക്കുകയാണ് INCA യുടെ ലക്ഷ്യം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, ഭോജ്പുരി, മറാത്തി, ഒഡിയ, പഞ്ചാബി, അസ്സാമീസ്, ഗുജറാത്തി ഭാഷകളിൽ മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി പുരസ്കാരങ്ങൾ ഈ വേദിയിൽ നൽകും. കൂടാതെ ഓൾ ഇന്ത്യ തലത്തിൽ സംവിധാനം, അഭിനയം, സംഗീതം, സാങ്കേതിക മേഖലകൾ, പുതുമുഖ പ്രതിഭകൾ എന്നീ കാറ്റഗറിയിലും അവാർഡുകൾ ഉണ്ടായിരിക്കും. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL), SIIMA എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിഷ്ണു വർധൻ ഇന്ദൂരിയുടെ നേതൃത്വത്തിലാണ് INCA മുന്നേറുന്നത്. പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ(PGI) ആണ് ഈ പരിപാടിയുടെ…
Read More » -
Breaking News
കളിക്കളത്തിലേക്ക് പടരുന്ന യുദ്ധങ്ങള്‍; കളിയിലെ മര്യാദകേടു പോലും ‘ന്യൂ നോര്‍മല്‍’; ‘ഷാസ്- വസ്’ സൗഹൃദങ്ങള്‍ പോലെ ഇനിയൊന്നില്ലേ? ഏകപക്ഷീയമായി മാറുന്ന ഇന്ത്യ- പാക് മത്സരങ്ങള്‍; മൈതാനത്ത് ഇല്ലാത്ത ആവേശം വാര്‍ത്തകളില്‍ ഇനി എത്രകാലം?
അതിവിദൂരമല്ലാത്ത ഭൂതകാലത്തില്‍, സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ വാര്‍ത്തകള്‍ക്കപ്പുറം കളികളിലേക്കു പടരാത്ത നാളുകള്‍ മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ അങ്ങേയറ്റം ആവേശകരവും സമ്മര്‍ദ്ദം നിറഞ്ഞതും മികച്ച ഗുണനിലവാരമുള്ളതുമായിരുന്നു. ഇരുവശത്തും മിന്നിത്തിളങ്ങുന്ന സൂപ്പര്‍ താരങ്ങളുടെ നിര. ഇന്ത്യയ്ക്ക് ബാറ്റിംഗ് കരുത്തുണ്ടായിരുന്നപ്പോള്‍, പാകിസ്ഥാന് ലോകോത്തര ഫാസ്റ്റ് ബൗളര്‍മാരുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു. ജെഫ്രി ബോയ്‌ക്കോട്ടിന്റെ വാക്കുകള്‍ കടമെടുത്താല്‍ ‘ഒരു ഓറഞ്ച് കൊണ്ട് പോലും സ്വിംഗ് ചെയ്യിക്കാന്‍ കഴിവുള്ളവര്‍’. ഈ രണ്ട് അഭിമാന രാഷ്ട്രങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ പോരാട്ടങ്ങള്‍ തന്നെയായിരുന്നു – വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍. കളിക്കാര്‍ പരസ്പരം നോക്കുക പോലും ചെയ്യാത്ത, കൈകൊടുക്കാനോ സൗഹൃദം പങ്കിടാനോ തയ്യാറാവാത്ത ഇന്നത്തെ കാലഘട്ടത്തിന് വിരുദ്ധമായി, അന്നത്തെ ഇന്ത്യന്‍-പാകിസ്ഥാന്‍ താരങ്ങള്‍ കാലത്തെ അതിജീവിച്ച ദീര്‍ഘകാല സൗഹൃദങ്ങള്‍ കെട്ടിപ്പടുത്തിരുന്നു. ‘ഷാസ്- വസ്’ (രവി ശാസ്ത്രി-വസീം അക്രം) ചങ്ങാത്തമെന്നുപോലും അറിയപ്പെട്ടിരുന്ന സൗഹൃദത്തിന്റെ ഇഴയടുപ്പം. ദേശീയതയ്ക്ക് അപ്പുറമായിരുന്നു ഇരുവര്‍ക്കുമിടയിലെ ഊഷ്മളത. എന്നാലിപ്പോള്‍ നാം വിഷയത്തില്‍ നിന്ന് മാറുകയാണോ? പ്രൊഫഷണലിസത്തിന് പുതിയ അര്‍ത്ഥങ്ങള്‍…
Read More » -
Movie
ക്യാമ്പസ് ആവേശവുമായി ‘വിദ്യാർഥി വിദ്യാർഥിനികളെ’ നാളെ മുതൽ തിയേറ്ററുകളിൽ എത്തും…. റാപ്പർ ചന്ദൻ ഷെട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്.
സോഷ്യൽ മീഡിയ താരങ്ങളും യുവപ്രതിഭകൾക്കൊപ്പം കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’ ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്ക് എത്തുന്നു. ക്യാമ്പസിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഒരു കംപ്ലീറ്റ് ആക്ഷൻ ക്യാമ്പസ് എന്റർടെയ്‌നറാണ്. ഒരു ക്യാമ്പസിന്‍റെ എല്ലാ മനോഹാരിതയും കോര്‍ത്തിണക്കിയ ചിത്രം അരുൺ അമുക്തയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സുബ്രഹ്മണ്യ കുക്കെ, എ.സി. ശിവലിംഗ ഗൗഡ എന്നിവർ ചേർന്ന് വെറൈറ്റി ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ കുമാർ ഗൗഡയാണ് ഛായാഗ്രഹണം. ക്യാമ്പസുകളെ ആവേശഭരിതമാക്കുന്നതിനൊപ്പം, ചില ത്രില്ലർ ഘടകങ്ങളും കോർത്തിണക്കി തമാശയും, സൗഹൃദവും, പ്രണയവുമെല്ലാം ചേരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൻഹാ സ്റ്റുഡിയോ റിലീസ്, സ്നേഹം മൂവീസ് എന്നിവർ ചേർന്നാണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നാണ് ട്രെയിലറിൽ നല്‍കുന്ന സൂചന. ചന്ദൻ ഷെട്ടിയെ കൂടാതെ അമർ, ഭാവന അപ്പു, ഭവ്യ, മനോജ് വിവാൻ, അരവിന്ദ്…
Read More » -
Movie
ടോക്സിക്: രക്തം ചിന്തിയ പോർക്കളത്തിൽ യഷ്; ടീസർ ഫെബ്രുവരി 20-ന് പുറത്തിറങ്ങും
മുംബൈ: ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA (Indian National Cine Academy) അവാർഡ്സ് ആദ്യമായി ഏപ്രിൽ 15, 16 തീയതികളിലായി മുംബൈയിൽ വെച്ച് നടക്കും. “കല്യാൺ ജ്വല്ലേഴ്‌സ് INCA അവാർഡ്സ്” എന്ന പേരിലാണ് ഈ അവാർഡ്സ് അരങ്ങേറുന്നത്. രാജ്യത്തെ 12 സിനിമാ വ്യവസായങ്ങളെ ഭാഷഭേദമന്യേ ബന്ധിപ്പിക്കുകയാണ് INCA യുടെ ലക്ഷ്യം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, ഭോജ്പുരി, മറാത്തി, ഒഡിയ, പഞ്ചാബി, അസ്സാമീസ്, ഗുജറാത്തി ഭാഷകളിൽ മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി പുരസ്കാരങ്ങൾ ഈ വേദിയിൽ നൽകും. കൂടാതെ ഓൾ ഇന്ത്യ തലത്തിൽ സംവിധാനം, അഭിനയം, സംഗീതം, സാങ്കേതിക മേഖലകൾ, പുതുമുഖ പ്രതിഭകൾ എന്നീ കാറ്റഗറിയിലും അവാർഡുകൾ ഉണ്ടായിരിക്കും. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL), SIIMA എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിഷ്ണു വർധൻ ഇന്ദൂരിയുടെ നേതൃത്വത്തിലാണ് INCA മുന്നേറുന്നത്. പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ(PGI) ആണ് ഈ പരിപാടിയുടെ…
Read More » -
Breaking News
ആറ്റുകാലമ്മയ്ക്ക് എന്തിനാണ് ഫ്ലക്സ് ബോർഡുകൾ, അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ? സ്‌പോൺസർമാരുടെ മുഖം ഫ്‌ളക്‌സ് ബോർഡുകളിൽ വരാൻ ഓരോരോ കാരണങ്ങൾ… അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകൾ എത്രയുംവേഗം നീക്കം ചെയ്തോണം- ഹൈക്കോടതി
കൊച്ചി: ആറ്റുകാലമ്മയുടെ പേരിൽ എന്തിനാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതെന്ന് കേരളാ ഹൈക്കോടതി. ആറ്റുകാലമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. സ്‌പോൺസർമാരുടെ മുഖം ഫ്‌ളക്‌സ് ബോർഡുകളിൽ വരാനാണ് ഇവ സ്ഥാപിക്കുന്നതെന്ന് വിമർശിച്ച ഹൈക്കോടതി, അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകൾ എത്രയുംവേഗം നീക്കം ചെയ്യാനും നിർദേശം നൽകി. അതേസമയം പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഫ്‌ളക്‌സ് ബോർഡ് സ്ഥാപിക്കുന്നത് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നതാണ്. ഇതിനിടെയാണ് ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിവിധ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചത് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. അമിക്കസ് ക്യുറി വഴിയാണ് ഈ വിവരങ്ങൾ കോടതിയിലെത്തിയത്. തുടർന്ന് അനധികൃത ഫ്‌ളക്‌സ് ബോർഡുകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ആറ്റുകാലമ്മയുടെ പേരിൽ എന്തിനാണ് ഫ്‌ളക്‌സ് സ്ഥാപിക്കുന്നതെന്നും ആറ്റുകാലമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നും കോടതി ചോദിക്കുകയായിരുന്നു. പിന്നാലെ തിരുവനന്തപുരം നഗരത്തിൽ അനധികൃത ബോർഡുകളുണ്ടെങ്കിൽ ഇതെല്ലാം മാറ്റണമെന്നും കോടതി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
Read More » -
Breaking News
ആദ്യഘട്ടത്തിൽ വീടൊരുങ്ങുന്നത് പൂർണമായും കിടപ്പാടം നഷ്ടമായ കുടുംബങ്ങൾക്ക്!! വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട താക്കോൽദാനം ബുധനാഴ്ച!! 178 വീടുകൾ കൈമാറും
കല്പറ്റ: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. ബുധനാഴ്ച വൈകിട്ട് നാലിന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയവിതരണവും നിർവഹിക്കും. 410 വീടുകളുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് ഇതുവരെ പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ നൽകുക. പ്രകൃതിദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കുംവിധം 1000 ചതുരശ്രയടിയിൽ ഒറ്റനിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് വീടുകൾ തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ 410 വീടുകളിലായി 1662-ലധികം ആളുകൾക്കാണ് പുനരധിവാസം ഒരുക്കിയിരിക്കുന്നത്. വീടുകൾക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒപി,…
Read More » -
Movie
അർജുൻ സർജ സംവിധാനം ചെയ്ത സീതാ പയനം റിലീസ് ചെയ്ത് നാലുദിവസത്തിനുള്ളിൽ 9 കോടി ഗ്രോസ് കളക്ഷൻ കരസ്ഥമാക്കി
അർജുൻ സർജ സംവിധാനം ചെയ്ത സീതാ പയനം റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ 9 കോടി രൂപ ആഗോള ഗ്രോസ് കളക്ഷൻ കരസ്ഥമാക്കി. റിലീസ് ചെയ്ത എല്ലാ ഭാഷകളിലും പ്രേക്ഷക നിരൂപക പ്രശംസകൾ ചിത്രം നേടിയിരുന്നു. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുൻ നായികയായെത്തുന്നു. നിരഞ്ജൻ സുധീന്ദ്രയാണ് ചിത്രത്തിലെ നായകൻ. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സീതാ യാത്ര ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ കേരളാ വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് നിർവഹിച്ചത്. കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും ശ്രേദ്ധേയമായ കഥാപാത്രത്തെ സീതാ പയനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന റോളുകളിൽ പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി ചന്ദന, സുമിത്ര, പോസാനി കൃഷ്ണ മൂർത്തി, ജബർദസ്ത് ഫണി, നര്ര ശ്രീനു, ഫിഷ് വെങ്കട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ…
Read More » -
Breaking News
റഷ്യയുമായി കൈകോർക്കാൻ ഇറാൻ? ഇറാനെ തൊട്ടുപോകരുത്, അത് തീക്കളിയാകും!! ഇറാൻ ആഗ്രഹിക്കുന്നത് സമാധാനപരമായ ആണവ പദ്ധതിസ കരാർ ലംഘിക്കാൻ അവർ ആഗ്രഹിക്കുന്നില്ല- റഷ്യൻ വിദേശകാര്യ മന്ത്രി… ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ മേഖലയിലും ഒമാൻ കടലിലും ഇറാൻ- റഷ്യ സംയുക്ത നാവികാഭ്യാസം
മോസ്കോ: ഇറാനെ ആക്രമിക്കാനുള്ള യുഎസ് നീക്കം തീക്കളിയാണെന്ന മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. ഇറാനെതിരെ അമേരിക്ക നടത്തുന്ന പുതിയ സൈനിക നീക്കങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിൻറെ മുന്നറിയിപ്പ്. ജനീവയിൽ അമേരിക്കയും ഇറാനും തമ്മിൽ പരോക്ഷ ചർച്ചകൾ നടന്നതിന് പിന്നാലെയാണ് ലാവ്‌റോവിന്റെ ഈ നിർണ്ണായക ഇടപെടൽ. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ മുൻപ് നടന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്രങ്ങളെ ബാധിച്ചുവെന്നും അത് ഒരു ആണവ ദുരന്തത്തിന് വഴിവെക്കാമായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മേഖലയിലെ ഒരു രാജ്യവും യുദ്ധമോ സംഘർഷമോ ആഗ്രഹിക്കുന്നില്ല. അമേരിക്കയുടെയും ഇസ്രായേലിൻറെയും ഇത്തരം നീക്കങ്ങൾ തീക്കളി ആണെന്ന് ലാവ്‌റോവ് വിശേഷിപ്പിച്ചു. ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത് ഉൾപ്പെടെ മേഖലയിൽ അടുത്ത കാലത്തുണ്ടായ പോസിറ്റീവ് മാറ്റങ്ങളെ അട്ടിമറിക്കാൻ മാത്രമേ പുതിയ സംഘർഷങ്ങൾ സഹായിക്കൂ. അതുപോലെ ഇറാൻ സമാധാനപരമായ ആണവ പദ്ധതിയാണ് ആഗ്രഹിക്കുന്നതെന്ന് റഷ്യ വിശ്വസിക്കുന്നു. അമേരിക്ക വിശ്വസിക്കുന്നതുപോലെ ആണവ വ്യാപന നിരോധന…
Read More »
