Breaking NewsKeralaLead News

സിപിഐഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചു ; ഇനി ചോദ്യം ചെയ്യേണ്ടത് മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ; മന്ത്രി വാസവന്റെ പങ്കും സംശയിക്കുന്നുണ്ടെന്നും വി.ഡി. സതീശന്‍

തിരുവനന്തപുരം: സിപിഐഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചെന്നും ഇനി ചോദ്യം ചെയ്യേണ്ടത് മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്നും വി ഡി സതീശന്‍.കടകംപള്ളി സുരേന്ദ്രന് ഉള്‍പ്പെടെ സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നാണ് കരുതുന്നതെന്നും മന്ത്രി വാസവന്റെ പങ്കും സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് പ്രതികരണം.സിപിഐഎമ്മിന്റെ അറിവോടുകൂടിയാണ് കൊള്ള നടന്നത്. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് തിരിച്ചടിയല്ല എന്ന് പറയാന്‍ എം വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും തൊലിക്കട്ടി അപാരമെന്നും അദ്ദേഹം പരിഹസിച്ചു.

Signature-ad

സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമാണ് ഉത്തരവാദിയെന്ന തരത്തിലാണ് മുന്‍പ് സിപിഐഎം നേതാക്കള്‍ പ്രതികരിച്ചിരുന്നത്. പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കില്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്ന് അദ്ദേഹം ചോദിച്ചു. പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഐഎമ്മിന് അറിയാമായിരുന്നു.

 

Back to top button
error: