Breaking NewsMovie

ക്യാംപസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷൈൻ ടോം ചാക്കോ ഫിലിം ‘ഡർബി’യുടെ ചിത്രീകരണം പൂർത്തിയായി

കൊച്ചി: ക്യാംപസ് പശ്ചാത്തലത്തിലൂടെ ന്യൂജൻ ഫൺ ആക്ഷൻ മൂവിയായി അവതരിപ്പിക്കുന്ന ചിത്രം ഡർബിയുടെ ചിത്രീകരണം നിലമ്പൂരിൽ പൂർത്തിയായി. സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രം ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾ റസാഖ്, ദീപാ മൺസൂർ എന്നിവരാണ് നിർമ്മിക്കുന്നത്. ജമാൽ വി ബാപ്പു വാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.

ഡർബി എന്നു വാക്ക് അർത്ഥമാക്കുന്നത് മത്സരം എന്നാണ്. ക്യാംപസിലെലെ കുട്ടികൾക്കിടയിൽ പല രീതിയിലുള്ള മത്സരങ്ങൾ ഉണ്ടാകുക സ്വഭാവികം. കലാ, കായിക, രംഗങ്ങളിൽ, അവർക്കിടയിൽ അരങ്ങേറുന്ന പ്രണയത്തിൻ്റെ പശ്ചാത്തലത്തിലൊക്കെ ഇത്തരം മത്സരങ്ങൾ കടന്നുവരാം. അത്തരം ചില സന്ദർഭങ്ങളെ രണ്ടു ഗ്രൂപ്പുകളാക്കിയാണ് ചിത്രത്തിൻ്റെ കഥാ വികസനം. ഒരു ക്യാംപസ് വർണ്ണപ്പൊലിമയും നിറപ്പകിട്ടുമൊക്കെ കോർത്തിണക്കി യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

Signature-ad

ഷൈൻ ടോം ചാക്കോ, പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യ, ആദം സാബിക് (ഒസ്‌ലർ ഫെയിം,) ജോണി ആൻ്റണി, ശബരീഷ് വർമ്മ സന്തോഷ് കീഴാറ്റൂർ, അബു സലിം, ശിവ രാജ്,( ഏ.ആർ.എം, ഒസ്‌ലർ ഫെയിം) അമീൻ, റിഷിൻ, ജസ്നിയജയദീപ്, സുപർണ്ണ, ആൻമെർ ലറ്റ്, ദിവ്യാ എം. നായർ, ഹരി ശിവറാം, പ്രവീൺ, പ്രാങ്കോ ഫ്രാൻസിസ്, കൊല്ലം ഷാഫി, സിനോജ് വർഗീസ്, പ്രദീപ് ബാലൻ,എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ- ഫായിസ് ബിൻ റിഫായി, സമീർ ഖാൻ, തിരക്കഥ -സുഹ്റു സുഹ്റ , അമീർ സുഹൈൽ, സംഗീതം – ഗോപി സുന്ദർ. ഛായാഗ്രഹണം – അഭിനന്ദൻ രാമാനുജം, എഡിറ്റിംഗ് -ജറിൻ കൈതക്കോട്, പ്രൊഡക്ഷൻ ഡിസൈനർ – അർഷാദ് നക്കോത്ത്. മേക്കപ്പ് -റഷീദ് അഹമ്മദ്
കോസ്റ്റ്യും ഡിസൈൻ – നിസ്സാർ റഹ് മത്ത്. ആക്ഷൻ-തവസി രാജ്. സ്റ്റിൽസ് – സുഹൈബ് എസ്.ബി.കെ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – റെജിൽ കെയ്സി. സ്റ്റുഡിയോ സപ്ത റെക്കാർഡ്‌സ്, ഡിസൈൻ- യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ കൺട്രോളർ – നജീർ നസീം. വി.എഫ്.എക്സ്-വിശ്വനാഥ്. പിആർഒ- വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: