Breaking NewsKeralaLead Newspolitics

കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ നീക്കം നടത്തി കോണ്‍ഗ്രസ് ; പാലായില്‍ പ്രതിബന്ധമായി മാണി സി കാപ്പന്‍ ; എതിര്‍പ്പുമായി ജോസഫ് വിഭാഗവും

കോട്ടയം: വീണ്ടും മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കുന്ന സാഹചര്യത്തി ല്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ നീക്കം നടത്തി കോണ്‍ ഗ്രസ് നേതൃത്വം. മധ്യകേരളത്തില്‍ യുഡിഎഫിന് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കേരളാ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കൂടി അനിവാര്യമാണെന്ന കണക്കുകൂട്ടലാണ് ഈ രാഷ്ട്രീയ നീക്കത്തിന് പിന്നില്‍.

എന്നാല്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും എല്‍ഡിഎഫിലുള്ള കേരളാ കോണ്‍ഗ്രസ് എമ്മിനെ ഇപ്പോള്‍ യുഡിഎഫില്‍ എത്തിക്കേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ജോസ് കെ മാണിക്ക് പാല സീറ്റില്‍ ഉറപ്പു ലഭിച്ചാല്‍ മുന്നണി മാറ്റം സാധ്യമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ സിറ്റിംഗ് എംഎല്‍എയായ മാണി സി കാപ്പനെ തള്ളാന്‍ പറ്റാത്ത സാഹചര്യത്തില്‍ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് നേതൃത്വവുമായി കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചര്‍ച്ചയ്ക്ക് ഇതേവരെ വ്യക്തത വന്നിട്ടില്ല.

Signature-ad

യുഡിഎഫ് ഭരണകാലത്ത് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും മന്ത്രിയുമായിരുന്ന കെ എം മാണിക്കെതിരെ ബാര്‍ കോഴ വിവാദത്തില്‍ കേസെടുത്തതോടെയാണ് മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. അന്ന് ആഭ്യന്ത്രര വകുപ്പ് കൈകാര്യം ചെയ്തിരുന്ന രമേശ് ചെന്നിത്തലയാണ് കെ എം മാണിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. കേരളാ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ജോസഫ് ഗ്രൂപ്പിനെ പിന്തുണച്ച് രംഗത്ത് വരികയായിരുന്നു.

മുന്നണിയില്‍ ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസ് എം ഒറ്റപ്പെട്ടു. പാലായില്‍ ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം നല്‍കാന്‍ പി ജെ ജോസഫ് തയ്യാറാവാതെ വന്നതോടെ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പൈനാപ്പിള്‍ ചിഹ്നത്തില്‍ മത്സരിക്കേണ്ടിവന്നിരുന്നു.

Back to top button
error: