Breaking NewsKeralaLead Newspolitics

പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷം ; ഷാഫി പറമ്പില്‍ എംഎല്‍എ അടക്കം അനേകം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരുക്ക് ; നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കും

കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അടക്കം അനേകം കോണ്‍ഗ്രസ് നേതാക്കള്‍ക്കും പത്തോളം പോലീസുകാര്‍ക്കും പരിക്കേറ്റു. പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രതിഷേധം ഒരുമിച്ച് വരികയും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാനായി പോലീസ് ലാത്തിച്ചാര്‍ജ്ജും ടീയര്‍ഗ്യാസ് പ്രയോഗിക്കുകയുമായിരുന്നെന്നാണ് വിവരം.

പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ ആക്രമിച്ചെന്ന ആരോപണം ഉയര്‍ത്തിയായിരുന്നു എല്‍ഡിഎഫ് പ്രതിഷേധം. ഹര്‍ത്താലിന്റെ ഭാഗമായി വൈകിട്ട് ആറു മണിയോടെ യുഡിഎഫും പ്രതിഷേധവുമായി എത്തി. സംഘര്‍ഷം ഒഴിവാക്കാനായി പോലീസ് ഇടപെടുകയായിരുന്നു. സംഭവത്തില്‍ ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഷാഫി പറമ്പിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ ഡിവൈഎസ്പി ഹരിപ്രസാദിന്റെ കൈക്കും പരിക്കേറ്റു. പത്തോളം പോലീസുകാര്‍ക്കും പരിക്കുണ്ട്.

Signature-ad

സംഭവത്തില്‍ എംപിക്ക് സുരക്ഷ നല്‍കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി കോണ്‍ഗ്രസ് പറഞ്ഞു. സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം, സംഭവത്തില്‍ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും.

Back to top button
error: