Breaking NewsKeralaLead NewsNEWSNewsthen Specialpolitics

സ്വര്‍ണപ്പാളി വിവാദം മുക്കാന്‍; ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലെ റെയ്ഡില്‍ വിവാദ പരാമര്‍ശം; കേന്ദ്ര മന്ത്രിയായതിനാല്‍ കൂടുതല്‍ പറയാനില്ലെന്നും സുരേഷ് ഗോപി

പാലക്കാട്: ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാനെന്ന് സുരേഷ് ഗോപി. രണ്ട് സിനിമക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനുവേണ്ടിയാണ്. കേന്ദ്രമന്ത്രിയായതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പറയാനില്ല. പ്രജാവിവാദവും സ്വര്‍ണച്ചര്‍ച്ച മുക്കാന്‍. എല്ലാം കുല്‍സിതമെന്നും സുരേഷ് ഗോപി.

അതേസമയം, ഭൂട്ടാന്‍ വാഹനകള്ളക്കടത്തില്‍ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചുമത്താന്‍ ഇഡി. ഫെമ ചട്ടലംഘനങ്ങള്‍ക്ക് പുറമെ കള്ളപ്പണം വെളുപ്പിക്കലടക്കം നടന്നതിന്റെ വ്യക്തമായ സൂചനകളും അന്വേഷണത്തില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത അന്വേഷണം ഊര്‍ജിതമാക്കാനാണ് നീക്കം.

Signature-ad

കള്ളക്കടത്തിന് നേതൃത്വം നല്‍കിയ കോയമ്പത്തൂര്‍ റാക്കറ്റിന്റെ കണ്ണികളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കോയമ്പത്തൂര്‍ ഷൈന്‍ മോട്ടോഴ്‌സ് ഉടമകളായ സാദിഖ് ബാഷ , ഇമ്രാന്‍ ഖാന്‍ എന്നിവരെ റെയ്ഡിനിടയില്‍ ചോദ്യം ചെയ്തിരുന്നു. ഭൂട്ടാന്‍ മുന്‍ പട്ടാള ഓഫീസറുടെ സഹായത്തോടെ 16 വാഹനങ്ങള്‍ എത്തിച്ചെന്ന് ഇരുവരും സമ്മതിച്ചു. ഈ സാഹചര്യത്തില്‍ കൂടിയാണ് പിഎംഎല്‍എ വകുപ്പുകള്‍ കൂടി ചുമത്താനുള്ള തീരുമാനം. ഇതോടെ കുറ്റകൃത്യത്തില്‍ പങ്കാളികളായവരുടെ അറസ്റ്റ്, സ്വത്ത് കണ്ടുക്കെട്ടല്‍ അടക്കമുള്ള നടപടികള്‍ ഉണ്ടാകും.

കഴിഞ്ഞതവണ കിറ്റുമായി വന്നു പറ്റിച്ചെങ്കില്‍ അതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ഇത്തവണ കിറ്റുമായി എത്തുന്നവരുടെ മുഖത്തേക്ക് വലിച്ചെറിയണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇതു പ്രജകളുടെ രാജ്യമാണെന്നും വോട്ടുചെയ്യാന്‍ മാത്രമല്ല, മുഷ്ടിചുരുട്ടി ഉയര്‍ത്തിപ്പിടിച്ച് ചോദിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. ചെത്തല്ലൂരില്‍ നടന്ന കലുങ്ക് സൗഹൃദ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണമുരച്ച് ചെമ്പാക്കി മാറ്റാനും ചുരണ്ടി നോക്കാനും പലരും ശ്രമിക്കുകയാണ്. ആചാരത്തിലും രാഷ്ട്രീയം കലര്‍ത്തി വിഡ്ഢിക്കോമരങ്ങളായി ചെമ്പെണ്ണി നോക്കുകയാണ് രണ്ടു രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെയ്യുന്നത്.

നെല്ലുസംഭരണത്തിന്റെ പേരില്‍ കോടികള്‍ കിട്ടിയില്ലെന്നു പറയുന്നവര്‍, കേന്ദ്രം എന്തു കൊടുത്തുവെന്നത് തെളിവ് നിരത്തിപ്പറയുമ്പോള്‍ ഒന്നും മിണ്ടുന്നില്ല. ഓരോ കാലത്തും നെല്‍ക്കര്‍ഷകന്റെ കണ്ണീരാണ് ഇവിടെ വീഴുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ 300 പഞ്ചായത്തുകളെങ്കിലും ബിജെപി പിടിച്ചെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Back to top button
error: