Breaking NewsKeralaLead NewsNEWS

തളിപ്പറമ്പില്‍ കടകള്‍ക്ക് തീപിടിച്ചു വന്‍ അഗ്നിബാധ ; കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് സൂചനകള്‍ ; അഞ്ചുകടകള്‍ കത്തിയമര്‍ന്നു, ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം

കണ്ണൂര്‍: തളിപ്പറമ്പില്‍ കടകള്‍ക്ക് തീപിടിച്ചു വന്‍ അഗ്നിബാധ. ദേശീയപാതയോട് ചേര്‍ന്നുള്ള ബസ് സ്റ്റാന്റിന് സമീപത്തെ കെ വി കോംപ്ലക്‌സിലെ കടകളിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തില്‍ തീ പടര്‍ന്നുപിടിച്ച് സമീപത്തെ പത്ത് കടകളിലേക്ക് തീ പടരുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ദുരന്തത്തില്‍ കണക്കാക്കുന്നത്.

അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 5 യുണിറ്റ് ഫയര്‍ ഫോഴ്സെത്തി. അഗ്‌നിശമന സേനക്കൊപ്പം പൊലീസും നാട്ടുകാരും ചേര്‍ന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നുപിടിച്ചതെന്നാണ് വിവരം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്.

Signature-ad

മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍പ്പെടുന്നതാണ് കെട്ടിടം. തീ വളരെ വേഗം പടര്‍ന്ന് പിടിക്കുകയായിരുന്നു. അഞ്ചോളം കടകള്‍ ഇതിനോടകം കത്തിനശിച്ചതായാണ് വിവരം. കണ്ണൂര്‍, പയ്യന്നൂര്‍ പ്രദേശങ്ങളില്‍ നിന്ന് അഗ്‌നിശമന യൂണിറ്റുകള്‍ എത്തി.

Back to top button
error: