Breaking NewsLead News

മരംവീണ് ഗതാഗതം തടസപ്പെട്ടു

കണ്ണാറ: മലയോരഹൈവേയില്‍ ഒരപ്പന്‍പാറയ്ക്ക് സമീപം റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. ചടച്ചി ഇനത്തില്‍പ്പെട്ട മരം ഓടിഞ്ഞ് റോഡിലേയ്ക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് തൃശൂരില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കണ്ണാറ മുതല്‍ പായ്ക്കണ്ടം വരെയുള്ള മേഖലയില്‍ മറിഞ്ഞുവീഴാറായ നിരവധി മരങ്ങളാണ് റോഡരികില്‍ നില്‍ക്കുന്നത്. ഇതുവഴി കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ഏറെ അപകടഭീഷണിയാണ് ഇവ. എന്നാല്‍ അവ മുറിച്ചുനീക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

Back to top button
error: