Month: July 2025
-
India
400 കോടി വിലമതിക്കുന്ന ബസ് സ്റ്റാന്‍ഡ് ഭൂമി ലുലു മാളിന്; പ്രക്ഷോഭവുമായി സിപിഎം
വിജയവാഡ: 400 കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ലുലു ഗ്രൂപ്പിന് നല്‍കാനുള്ള ആന്ധ്രയിലെ എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഎം. വിജയവാഡയിലെ പഴയ ആര്‍ടിസി ഭൂമി ലുലു മാള്‍ ആരംഭിക്കുന്നതിനായി അനുവദിക്കാന്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. പ്രാദേശിക വ്യാപാരികളുടെയും പൊതുമുതലിന്റെയും വകുപ്പില്‍ സര്‍ക്കാര്‍ ബഹുരാഷ്ട്ര കുത്തകളെ സഹായിക്കുകയാണ്. ഇത് വികസനമല്ല. ഇത് സാമ്പത്തിക കോളനിവല്‍ക്കരണമാണെന്നും സിപിഎം നേതാവ് ബാബു റാവു പറഞ്ഞു. ആയിരക്കണത്തിന് ചെറുകിട-ഇടത്തരം വ്യാപാരികളെ തകര്‍ക്കുന്നതിന് ലുലുവിന് ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. ബാബു റാവുവും ഡി കാശിനാഥും പ്രക്ഷോഭത്തെ നയിച്ചു. നിരവധി സിപിഎം നേതാക്കളും വിരമിച്ച ആര്‍ടിസി ജീവനക്കാരും പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ലുലു മാളിന് ഭൂമി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ പ്രക്ഷോഭം കനപ്പെടുത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. പൊതുസ്ഥലവും ചെറുകിട വ്യവസായവും ഇടത്തരക്കാരുടെ ജീവിതവും സംരക്ഷിക്കുന്നതിന് വേണ്ടി വിജയവാഡയിലെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Read More » -
Breaking News
വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം; ബിപിയില്‍ വ്യത്യാസം; മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആശുപത്രിയില്‍; ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുന്നു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ബാലഗോപാല്‍, എം.വി. ഗോവിന്ദന്‍, സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങടക്കം എസ്‌ഐടി ആശുപത്രിയില്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുന്നു. ഉച്ചമുതല്‍ ബിപിയില്‍ വ്യത്യാസമുണ്ടെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞത്. എസ് യുടി ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നുള്ള ഏഴ് സ്പെഷലിസ്റ്റുകള്‍ അടങ്ങുന്ന സംഘം വിഎസിനെ പരിശോധിക്കുകയും ഇപ്പോള്‍ നല്‍കുന്ന ചികിത്സ വിലയിരുത്തുകയും ചെയ്തിരുന്നു. വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, സിആര്‍ആര്‍ടി, ആന്റിബയോടിക് തുടങ്ങിയവ തുടരുന്നതിനിടെ നില വഷളായെന്നാണു വിവരം. കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്ന് 23 നാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു വിഎസ് കഴിയുന്നത്.
Read More » -
Breaking News
രണ്ടര ലക്ഷത്തിന്റെ ‘ശമ്പളത്തള്ളൊക്കെ’ ഇനി പഴങ്കഥ; ജോലിയില്‍നിന്നു പിരിച്ചുവിട്ട് ദുബായ് കമ്പനിയുടെ അറിയിപ്പ്; അതുല്യയയുടെ മരണത്തില്‍ ‘സൈക്കോ സതീഷ്’ കൂടുതല്‍ കുരുക്കിലേക്ക്
ദുബായ്: കൊല്ലം കോയിവിള സ്വദേശിനി അതുല്യ ഷാര്‍ജ റോളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. ദുബായിലെ സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായ സതീഷിനെതിരെ ആരോപണം ഉയര്‍ന്നതോടെ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചത്. ഒരു വര്‍ഷം മുമ്പാണ് സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും വാട്സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും പുറത്ത് വരികയും ചെയ്തു. ഈ വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് നടപടി. ശനിയാഴ്ചയാണ് അതുല്യയെ ഷാര്‍ജയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജയില്‍ ആദ്യം ജോലി ചെയ്ത കമ്പനിയിലും സതീഷ് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. ഓഫിസില്‍…
Read More » -
Breaking News
ഒബാമയെ അറസ്റ്റ് ചെയ്ത് ബലമായി കൊണ്ടുപോകുന്ന എ.ഐ വീഡിയോ പങ്കുവെച്ച് ട്രംപ്; ആരും നിയമത്തിനു മുകളിലല്ലെന്ന കുറിപ്പും! തെരഞ്ഞെടുപ്പ് കേസില്‍ വിചാരണ നേരിടണമെന്ന തുല്‍സി ഗബാര്‍ഡിന്റെ പ്രഖ്യാപനം തൊട്ടുമുന്‍പ്
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെ അന്വേഷണ ഏജന്‍സിയായ എ.ഫ്.ബി.ഐ വിലങ്ങു വെച്ചു കൊണ്ടുപോകുന്ന എ.ഐ വിഡിയോ പങ്കുവെച്ച് ഡൊണള്‍ഡ് ട്രംപ്. ആരും നിയമത്തിനതീതരല്ല എന്ന അടിക്കുറിപ്പോടു കൂടിയാണ് ട്രംപ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. തോന്നിയതു പോലെ കാര്യങ്ങള്‍ പറയുന്ന ട്രംപിന്റെ എഐ വീഡിയോ സോഷ്യല്‍ മീഡിയക്കും കൗതുകമായി. പ്രസിഡന്റ് നിയമത്തിനു മുകളിലാണെന്ന് ഒബാമ സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കു വെച്ച കമന്റിനു മറുപടിയായാണ് ട്രംപ് എ.ഐ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ട്രംപുമായി സംസാരിച്ചുകൊണ്ടിരിക്കെ ഉദ്യോഗസ്ഥര്‍ എത്തി ഒബാമയെ ഇരുകൈകളിലും പിടിച്ച് ബലമായി കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജയിലിലെ സെല്ലില്‍ ഓറഞ്ച് നിറമുള്ള വസ്ത്രം ധരിച്ചുനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ട്രംപിന്റെ 2016 തിരഞ്ഞെടുപ്പ് വിജയത്തില്‍ റഷ്യന്‍ സ്വാധീനമുണ്ടായിരുന്നുവെന്ന വ്യാജ ആരോപണത്തില്‍ ഒബാമ വിചാരണ നേരിടണമെന്ന് യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ തുല്‍സി ഗബാര്‍ഡ് പ്രഖ്യാപിച്ചതിനു ദിവസങ്ങള്‍ക്കുള്ളിലാണ് എ.ഐ വിഡിയോ പുറത്തു വരുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ റഷ്യയുടെ സ്വാധീനം സ്ഥാപിക്കുന്നതിനായി ഒബാമയുടെ സുരക്ഷാ…
Read More » -
Breaking News
‘ഹലോ.. ഞാന്‍ സുരേഷ് ഗോപിയാ, ഇവിടെ പോസ്റ്റ് ഒരണ്ണം അപകടാവസ്ഥയിലാ..!’; വൈദ്യുതി മന്ത്രിയെ വിളിച്ചതിനു പിന്നാലെ നടപടി; കെഎസ്ഇബി പറഞ്ഞത് രണ്ടാഴ്ചയ്ക്കുള്ളില്‍ നീക്കുമെന്ന്
പാലാ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍ പാലാ പോളിടെക്നിക് കോളജിന് സമീപത്ത് അപകടകരമായ രീതിയില്‍നിന്നിരുന്ന വൈദ്യുത പോസ്റ്റ് മാറ്റിസ്ഥാപിച്ചു. സിനിമാ ഷൂട്ടിങ്ങിന്റെ ഭാഗമായി കോളജിലെത്തിയപ്പോഴാണ് പോസ്റ്റ് കാണുന്നത്. എപ്പോള്‍ വേണമെങ്കിലും ഒടിഞ്ഞു വീഴാവുന്ന രീതിയിലായിരുന്നു ഡ്യൂവല്‍ ലെഗ് വൈദ്യുത പോസ്റ്റ് . ‘ഒറ്റക്കൊമ്പന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് വിദ്യാര്‍ഥികള്‍ക്കും പോളിടെക്നിക്കിലെ ജീവനക്കാര്‍ക്കും ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വൈദ്യുത പോസ്റ്റ് സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രിന്‍സിപ്പാളുമായി അദ്ദേഹം സംസാരിച്ചു. കെഎസ്ഇബിയില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ നീക്കംചെയ്യാമെന്ന് അറിയിച്ചതായും പ്രിന്‍സിപ്പാള്‍ സുരേഷ് ഗോപിയെ ധരിപ്പിച്ചു. എന്നാല്‍, മഴ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും വൈദ്യുത പോസ്റ്റ് നീക്കാതിരിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് പറഞ്ഞ സുരേഷ് ഗോപി, വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെയും കെഎസ്ഇബി ചെയര്‍മാനെയും വിളിച്ച് സംസാരിച്ചു. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍വൈദ്യുത പോസ്റ്റ് മാറ്റിയിട്ടു.
Read More » -
Breaking News
അതുല്യയുടെ മരണം: സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; സ്വകാര്യ കമ്പനി രേഖാമൂലം അറിയിച്ചു; നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു; അതുല്യയെ വിവാഹം കഴിച്ചത് പൊതു ചടങ്ങില്‍ കണ്ട് ഇഷ്ടപ്പെട്ടശേഷമെന്നും വെളിപ്പെടുത്തല്‍
ദുബായ്: ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ നടപടി. സതീഷിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ദുബായിലെ സ്വകാര്യ കമ്പനി രേഖാമൂലം അറിയിച്ചു. ഒരു വര്‍ഷം മുന്‍പാണ് സതീഷ് ഇവിടെ സൈറ്റ് എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്. ഭാര്യയെ സതീഷ് നിരന്തരം ഉപദ്രവിക്കുകയും ഗാര്‍ഹിക പീഡനത്തിന് വിധേയമാക്കുകയും ചെയ്തുവെന്നും മരണം സതീഷിന്‍റെ ഉപദ്രവം സഹിക്കവയ്യാതെയാണെന്നും ചൂണ്ടിക്കാട്ടി അതുല്യയുടെ ബന്ധുക്കള്‍ കമ്പനിക്ക് പരാതി നല്‍കിയിരുന്നു. ഷാര്‍ജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്. കെട്ടിട നിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷുമായി വഴക്കിട്ട ശേഷമായിരുന്നു മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സതീഷ് കടുത്ത മദ്യപാനിയായിരുന്നുവെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നും കുടുംബവും സുഹൃത്തുക്കളും പറയുന്നു. മദ്യപിച്ചാണ് സതീഷ് താലികെട്ടാന്‍ എത്തിയതെന്ന് അതുല്യയുടെ അച്ഛന്‍ വെളിപ്പെടുത്തി. തങ്ങളുടെ വീട്ടിലെ കിണറ്റില്‍ ചാടി മരിക്കുമെന്ന് സതീഷിന്‍റെ അമ്മ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് വിവാഹം നടത്തിയതെന്നും ബാറില്‍…
Read More » -
Breaking News
20000 ഡോളർ അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തതിനു പിന്നാലെ സാമൂവൽ ജെറോം സ്വമേധയ ഗ്രൂപ്പിവിട്ട് പുറത്തുപോയി, ദീപ ജോസഫ്, ബാബു ജോൺ മാറ്റിനിർത്താൻ തീരുമാനം, ആരെയും അറിയിക്കാതിരുന്നത് നിമിഷയുടെ മോചനത്തിന് തടസമുണ്ടാകാതിരിക്കാൻ- അഡ്വ സുഭാഷ് ചന്ദ്രൻ
യെമനിൽ കൊല്ലപ്പെട്ട തലാൽ മെഹ്‌ദിയുടെ സഹോദരൻ സാമൂവൽ ജെറോമിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച സാഹചര്യത്തിൽ വിശദീകരണവുമായി സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിയമസമിതി കൺവീനർ അഡ്വ. സുഭാഷ് ചന്ദ്രൻ. കഴിഞ്ഞ ഡിസംബർ അവസാനം മുതൽ സാമുവേൽ ജെറോം നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ഭാഗമല്ലയെന്നാണ് ഫേസ് ബുക്കിലൂടെ അഡ്വ. സുഭാഷ് ചന്ദ്രൻ അറിയിച്ചിരിക്കുന്നത്. ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നത് നിമിഷയുടെ മോചനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണെന്നും അഡ്വ. സുഭാഷ് ചന്ദ്രൻ പറയുന്നു. സാമൂവൽ ജെറോം 2024 ഡിസംബർ തൊട്ട് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ഭാഗമല്ല. രണ്ടാംഘട്ടത്തിൽ ആവശ്യപ്പെട്ട 20000 ഡോളർ ഡിസംബർ 27 ന് ആക്ഷൻ കൗൺസിൽ എംബസി മുഖേന ട്രാൻസ്ഫർ ചെയ്തു നൽകിയ ഉടനെ, ഡിസംബർ 28 ന് അദ്ദേഹം സ്വമേധയാ കൗൺസിലിന്റെ ഗ്രൂപ്പിവിട്ട് പുറത്തുപോയിയെന്നും ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ തിരക്കിയതാണ് പ്രകോപനമെന്നും കുറിപ്പിൽ പറയുന്നു. കൂടാതെ നിമിഷയുടെ വധശിക്ഷ നീട്ടിവെച്ചതിൽ കാന്തപുരത്തിനോ യെമനിലെ സുഫി പണ്ഡിതർക്കോ യാതൊരു പങ്കുമില്ലെന്ന് ജെറോമീനൊപ്പം ചാനലുകളിൽ…
Read More » -
Breaking News
ഷൂസ് വായില്‍ തിരുകിക്കയറ്റും, മൂത്രം കുടിപ്പിക്കും! ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ‘ആള്‍ദൈവം’ ഒളിവില്‍
മുംബൈ: ബാധയൊഴിപ്പിക്കല്‍ എന്ന പേരില്‍ ആളുകളെ അതിക്രൂരമായി മര്‍ദ്ദിച്ച സ്വയംപ്രഖ്യാപിത ആള്‍ദൈവം ഒളിവില്‍. മഹാരാഷ്ട്രയിലെ സാംഭാജിനഗറിലാണ് സംഭവം. സഞ്ചയ് രംഗനാഥ് പാഗര്‍ എന്നയാള്‍ക്കെതിരെയാണ് പരാതികള്‍ ഉയര്‍ന്നത്. ആളുകളെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുക, വായില്‍ ചെരിപ്പ് തിരുകി വയ്ക്കുക, മൂത്രം കുടിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് മന്ത്രവാദം എന്ന പേരില്‍ ഇയാള്‍ ചെയ്തിരുന്നത്. ഇക്കാര്യം പ്രാദേശിക ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സഞ്ചയ് ഒളിവില്‍പ്പോയത്. സ്ത്രീകളോട് മോശമായി പെരുമാറിയെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. തന്റെ അനുയായികള്‍ക്കൊപ്പമാണ് സഞ്ചയ് ഒളിവില്‍പ്പോയത്. ഇയാള്‍ ഒരു യുവാവിന്റെ ശരീരത്തില്‍ നിറങ്ങള്‍ ഒഴിച്ചതിനുശേഷം ഡ്രം കൊട്ടുകയും മന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിടുകയും ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമാണ്. സഞ്ചയ് ഷൂസുകൊണ്ട് യുവാവിന്റെ മൂക്കില്‍ ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് യുവാവിനെ ബലമായി തറയില്‍ പിടിച്ചുകിടത്തുന്നു. കഴുത്തില്‍ കാലുകൊണ്ടും വയറില്‍ വടികൊണ്ടും അമര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ജൂലായ് 17ന് റെക്കാഡ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഛത്രപതി സംഭാജിനഗര്‍ അന്ധവിശ്വാസ പ്രതിരോധ സമിതി ഗ്രാമത്തിലെത്തുകയും പിന്നാലെ…
Read More »

