Month: January 2025
-
Crime
ഇടുക്കിയിൽ 15 കാരിയെ പീഡിപ്പിച്ചു, അയൽവാസി ഉൾപ്പടെ 3 പേർ അറസ്റ്റിൽ
ഇടുക്കി പൈനാവിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പൈനാവിലെ ഓട്ടോ ഡ്രൈവർ സിദ്ദിഖും സുഭാഷ് എന്ന മറ്റൊരാളുമാണ് പിടിയിലായത്. സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റവും പോക്സോ വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. കാൽവരിമൗണ്ടിലെ റിസോർട്ടിലെത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് മൊഴി. കുട്ടിയെ കടന്ന് പിടിച്ചതിന് പോക്സോ വകുപ്പ് പ്രകാരമാണ് സുഭാഷിനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയെ പീഡിപ്പിച്ച അയൽവാസികളിൽ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് അറസ്റ്റ് ചെയ്തിരുന്നു. അച്ഛനും അമ്മയും ഉപേക്ഷിച്ച പെൺകുട്ടി ചൈൽഡ് ലൈനിൻ്റെ സംരക്ഷണയിലാണ് ഇപ്പോൾ. ചൈൽഡ് ലൈൻ ഏറ്റെടുക്കുന്നതിന് മുൻപും സംരക്ഷണ കേന്ദ്രത്തിൽ നിന്നും മുത്തച്ചനെ കാണാൻ അവധിക്ക് വീട്ടിലെത്തുന്ന സമയത്തുമായി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ പെൺകുട്ടിക്ക് വിശദമായി കൗൺസിലിംഗ് നൽകും.
Read More » -
Kerala
പി.വി അൻവർ എം.എൽ എ സ്ഥാനം രാജിവച്ചു, തൃണമൂൽ നേതാവായി ഇനി ഉപതിരഞ്ഞെടുപ്പ്
നിലമ്പൂർ എംഎൽഎ പി.വി.അൻവർ നിയമസഭാംഗത്വം രാജിവച്ചു. ഇന്ന് (തിങ്കൾ) രാവിലെ സ്പീക്കർ എ.എൻ ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് രാജി. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാനെത്തിയത്. ഒന്നര വർഷത്തോളം ഇനി കാലാവധി ബാക്കിയുള്ളപ്പോഴാണ് അൻവറിന്റെ രാജി. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ മറ്റൊരു തിരഞ്ഞെടുപ്പ് പേരാട്ടത്തിന് കൂടി ഇതോടെ അരങ്ങൊരുങ്ങുകയാണ്. സിപിഎം സ്വതന്ത്രനായാണ് അൻവർ നിലമ്പൂരിൽ നിന്നും വിജയിച്ചത്. തുടർച്ചയായി 2 തവണ നിലമ്പൂരിൽ വിജയിച്ച അൻവറിലൂടെ ആര്യാടൻ മുഹമ്മദിൻ്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂർ ഇടതുപക്ഷം പിടിച്ചെടുക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോഓർഡിനേറ്ററായി പ്രവർത്തിക്കാൻ തീരുമാനിച്ച അൻവർ കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ഇന്നലെ കണ്ടിരുന്നു. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അതു മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്‍റെ…
Read More » -
Crime
അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; അയല്‍വാസിയും ബന്ധുക്കളുമടക്കം 8 പേര്‍ക്കെതിരെ പരാതി
മലപ്പുറം: അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്നു പരാതി. അയല്‍വാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേര്‍ക്കെതിരെയാണു പരാതി. 36 കാരിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണു പരാതി. സംഭവത്തില്‍ മൂന്ന് എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തു. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കി യുവതിയുടെ 15 പവന്‍ സ്വര്‍ണം ഇവര്‍ കവര്‍ന്നിട്ടുണ്ട്. മുഖ്യപ്രതി യുവതിയെ പലര്‍ക്കായി നല്‍കിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. നിലവില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മാനസിക വെല്ലുവിളിയുള്ളതു തിരിച്ചറിഞ്ഞാണു പ്രതികള്‍ യുവതിയെ ചൂഷണം ചെയ്തത്. എതിര്‍ക്കാന്‍ തങ്ങള്‍ക്കു കഴിയില്ലെന്നു മുഖ്യപ്രതിക്ക് അറിയാമെന്ന് യുവതിയുടെ കുടുംബം പറയുന്നു. പരാതി പിന്‍വലിക്കണമെന്നു പ്രതികള്‍ പല തവണകളിലായി ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടുപോകാനാണു തങ്ങളുടെ തീരുമാനം. ഇതിനു പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതായി സംശയിക്കുന്നതായും യുവതിയുടെ കുടുംബം പറഞ്ഞു.
Read More » -
Crime
വീട്ടമ്മയെ കാണാതായെന്ന് ഭര്‍ത്താവ് രാത്രി പരാതി നല്‍കി; ആശയും കുമാറും തമ്മില്‍ എന്ത്? തമ്പാനൂര്‍ ലോഡ്ജ് സംഭവത്തില്‍ ഉത്തരമില്ലാതെ നിരവധി ചോദ്യങ്ങള്‍
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ പോലീസ് കണ്ടെത്തിയതിന് പിന്നില്‍ ലോഡ്ജ് ജീവനക്കാരുടെ സംശയത്തില്‍. പോലീസ് എത്തി ആ മുറി ചവിട്ടി തുറന്നപ്പോള്‍ കണ്ടത് തളം കെട്ടിക്കിടക്കുന്ന ചോരയാണ്. ഇതിനൊപ്പം കഴുത്തു മുറിച്ച നിലയില്‍ മരിച്ച ആശ. കെട്ടി തൂങ്ങിയ സി കുമാര്‍. ഐഡന്റിറ്റീകാര്‍ഡില്‍ നിന്നാണ് കുമാറിന്റെ കൈരളി ടിവി ബന്ധം തിരിച്ചറിയുന്നത്. രണ്ടു പേരും സുഹൃത്തുക്കളാണ്. പേയാട് സ്വദാശികള്‍. ആശ വിവാഹിതയാണ്. കുമാര്‍ വിവാഹ മോചിതനും. രണ്ടു പേര്‍ക്കും മക്കളുമുണ്ട്. യുവതിയെ കൊലപ്പെടുത്തിയശേഷം കുമാര്‍ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടുദിവസം മുമ്പാണ് കുമാര്‍ തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. പേയാട് സ്വദേശിനിയായ ആശ അതിന് ശേഷമാണ് മുറിയിലെത്തിയതെന്നാണ് വിവരം. കഴിഞ്ഞദിവസം മുതല്‍ ഇരുവരെയും പുറത്തുകണ്ടിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ ഞായറാഴ്ച രാവിലെ പോലീസിനെ വിവരം അറിയിച്ചു. മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചിരുന്നു. പോലീസ് എത്തി മുറിതുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. കഴുത്തിന് മുറിവേറ്റ…
Read More » -
Crime
സ്റ്റേഷനില്‍ യുവതിക്ക് പീഡനം; അറസ്റ്റിലായ ഡിവൈ.എസ്.പിയുടെപേരില്‍ വീണ്ടും ലൈംഗികാതിക്രമത്തിന് കേസ്
മൈസൂരു: സ്റ്റേഷനില്‍ പരാതി പറയാനെത്തിയ യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ഡിവൈ.എസ്.പിയുടെപേരില്‍ വീണ്ടും ലൈംഗികാതിക്രമത്തിന് കേസ്. തുമകൂര്‍ ജില്ലയിലെ മധുഗിരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ എന്‍.ബി. രാമചന്ദ്രപ്പ (58) യ്ക്കെതിരെയാണ് വീണ്ടും പരാതി. സ്റ്റേഷനിലെത്തിയ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ ഇയാളെ ജനുവരി മൂന്നിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സസ്പെന്‍ഷനിലുമാണ്. ചന്ദ്രപ്പയ്ക്കെതിരേ തുമകൂര്‍ സ്വദേശിനിയായ 37-കാരിയാണ് വീണ്ടും ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 2024 ജനുവരി മൂന്നിന് യുവതി മധുഗിരി സ്റ്റേഷനില്‍ ഒരു പരാതി നല്‍കിയിരുന്നു. ഒരു പ്രാദേശിക നേതാവ് തനിക്ക് വീടു വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നും പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്നുമായിരുന്നു ഇവരുടെ അന്നത്തെ പരാതി. ഈ കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ രാമചന്ദ്രപ്പതന്നെ മധുഗിരി സ്റ്റേഷനില്‍ യുവതിയെ വിളിച്ചുവരുത്തി. തുടര്‍ന്ന് സ്റ്റേഷനിലെ സ്വകാര്യമുറിയിലെത്തിച്ച് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവതിയുടെ ഇപ്പോഴത്തെ പരാതി. സംഭവം മാസങ്ങളോളം തന്നെ മാനസികമായി വിഷമത്തിലാക്കിയെന്നും ഇതേ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായതിനെത്തുടര്‍ന്നാണ് പരാതി നല്‍കാന്‍…
Read More » -
Crime
പാകംചെയ്യുന്നതിനിടെ ചപ്പാത്തിയില്‍ തുപ്പുന്ന വീഡിയോ പ്രചരിച്ചു; പാചകക്കാരന്‍ അറസ്റ്റില്‍
ലഖ്നൗ: ഭക്ഷണശാലയില്‍ പാകംചെയ്യുന്നതിനിടെ ചപ്പാത്തിയില്‍ തുപ്പിയ പാചകക്കാരന്‍ പിടിയില്‍. ബിജ്നോര്‍ ജില്ലയിലെ ധാംപുര്‍ നയ്ബസ്തി സ്വദേശിയായ ഇര്‍ഫാന്‍(20) ആണ് അറസ്റ്റിലായത്. ലോധി ചൗക്കിലെ ഭക്ഷണശാലയിലാണ് സംഭവം നടന്നത്. യുവാവ് ഭക്ഷണം പാകംചെയ്യുന്നതിനിടെ അതിലേക്ക് തുപ്പുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയില്‍പെട്ട പോലീസ് വെള്ളിയാഴ്ചയാണ് യുവാവിനെ പിടികൂടിയത്. സംഭവം നടന്ന ഭക്ഷണശാലയില്‍നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിള്‍ പരിശോധന നടത്തിയതായി എസിപി സ്വതന്ത്ര കുമാര്‍ സിങ് പറഞ്ഞു. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read More » -
Crime
സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതിന് യുവാവ് തൂങ്ങിമരിച്ചു; അതേ കയറില്‍ പിതാവും…
മുംബയ്: സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുക്കാത്തതിന് മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ അതേ കയറില്‍ പിതാവും തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നന്ദേഡില്‍ ബിലോലിയിലെ മിനാകി ഗ്രാമത്തിലാണ് സംഭവം നടന്നത്. കര്‍ഷക കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്തെ മരത്തിലാണ് മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പിന്നാലെ അതേ കയറില്‍ പിതാവും ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ലാത്തൂരില്‍ പഠിക്കുന്ന ഓംകാരയും സഹോദരങ്ങളും മകരസംക്രാന്തി ലീവിന് നാട്ടിലെത്തിയതായിരുന്നു. പഠനത്തിനായി സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന് ഓംകാര്‍ കര്‍ഷകനായ പിതാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് പിതാവ് ഫോണ്‍ വാങ്ങി നല്‍കിയില്ല. വാഹനത്തിനും കൃഷിക്കുമെടുത്ത വായ്പ ചൂണ്ടിക്കാട്ടി ഫോണ്‍ വാങ്ങാന്‍ നിര്‍വാഹമില്ലെന്ന് പിതാവ് മകനോട് പലതവണ പറഞ്ഞു. ബുധനാഴ്ചയും ഓംകാര്‍ വീട്ടില്‍ വീണ്ടും ഫോണിന്റെ കാര്യം പറഞ്ഞു. പിന്നാലെ പിതാവ് കഴിയില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഓംകാര്‍ വീടുവീട്ടിറങ്ങി. ഓംകാര്‍ കൃഷി സ്ഥലത്തേക്ക് പോയെന്നാണ് കുടുംബം കരുതിയത്. എന്നാല്‍ പിറ്റേന്ന് രാവിലെയും തിരിച്ചെത്താത്തതോടെ അന്വേഷിച്ചിറങ്ങുയായിരുന്നു. തെരച്ചിലിലാണ് കൃഷി സ്ഥലത്തെ മരക്കൊമ്പില്‍ ഓംകാറിനെ തൂങ്ങിയ നിലയില്‍ പിതാവ്…
Read More » -
Kerala
പള്ളില്‍ പോകാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; സ്വിഫ്റ്റ് ബസിടിച്ച് രണ്ടു മരണം
തൃശൂര്‍: ഒല്ലൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. ചീയാരം സ്വദേശികളായ പൊറാട്ടുകര എല്‍സി (72), മേരി (73) എന്നിവരാണ് മരിച്ചത്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്. ഇന്ന് രാവിലെ ആറ് മണിയോടെ ഇരുവരും പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേഗത്തിലായിരുന്നോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുകയാണ്.
Read More » -
Crime
വൈക്കത്ത് വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കി, സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി 41.52 ലക്ഷം തട്ടി; യുവതിയും സുഹൃത്തും പിടിയില്‍
കോട്ടയം: വൈക്കത്ത് ഹണി ട്രാപ്പില്‍ കുടുക്കി വൈദികനില്‍ നിന്ന് 41.52 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും സുഹൃത്തും പിടിയില്‍. ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. വൈദികന്‍ പ്രിന്‍സിപ്പലായ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടോയെന്ന് ഫോണിലൂടെ അന്വേഷിച്ച് യുവതി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് വീഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 2023 ഏപ്രില്‍ മുതല്‍ പലതവണകളായി 41.52 ലക്ഷം രൂപ കൈക്കലാക്കി. തുടര്‍ന്നും പണം ആവശ്യപ്പെട്ടതോടെയാണ് വൈദികന്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് അന്വേഷണത്തില്‍ ഇവരെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷന്‍ എസ്.ഐ ജയകൃഷ്ണന്‍, കുര്യന്‍ മാത്യു, സി.പി.ഒമാരായ നിധീഷ്, ജോസ് മോന്‍, സനല്‍, മഞ്ജു, നെയ്തില്‍ ജ്യോതി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Read More » -
Crime
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി; കല്ലറ പൊളിച്ച് അന്വേഷണം നടത്താന്‍ പൊലീസ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്താന്‍ ഒരുങ്ങി പോലീസ്. കലക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. നാളെയോ മറ്റെന്നാളോ കല്ലറ പൊളിച്ചേക്കും. അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ മരണശേഷമാണോ എന്നുള്ള കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിച്ച് മാത്രമായിരിക്കും പോലീസ് നീക്കം. ഗോപന്‍ സ്വാമിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാരാണ് രം?ഗത്തെത്തിയത്. അയല്‍വാസികള്‍ അറിയാതെ ഗൃഹനാഥന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചതിലാണ് നാട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നത്. ഗോപന്‍ സ്വാമി കിടപ്പിലായതുമുതല്‍ വീട്ടില്‍ കലഹം പതിവാണ്. കിടപ്പിലായ അച്ഛനെ മക്കള്‍ ഉച്ചത്തില്‍ ശകാരിച്ചിരുന്നു. കിടക്കയില്‍ മൂത്രം ഒഴിച്ചതിനു ശകാരിച്ചെന്നും അയല്‍വാസി പറഞ്ഞു. അച്ഛന്‍ സമാധി ആയതാണെന്നും അത് പരസ്യമാക്കാന്‍ പാടില്ലെന്നാണ് മകന്റെ പ്രതികരണം. ? വ്യാഴാഴ്ച രാവിലെ…
Read More »