CrimeNEWS

അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; അയല്‍വാസിയും ബന്ധുക്കളുമടക്കം 8 പേര്‍ക്കെതിരെ പരാതി

മലപ്പുറം: അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്നു പരാതി. അയല്‍വാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേര്‍ക്കെതിരെയാണു പരാതി. 36 കാരിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണു പരാതി. സംഭവത്തില്‍ മൂന്ന് എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തു.

പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കി യുവതിയുടെ 15 പവന്‍ സ്വര്‍ണം ഇവര്‍ കവര്‍ന്നിട്ടുണ്ട്. മുഖ്യപ്രതി യുവതിയെ പലര്‍ക്കായി നല്‍കിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. നിലവില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Signature-ad

മാനസിക വെല്ലുവിളിയുള്ളതു തിരിച്ചറിഞ്ഞാണു പ്രതികള്‍ യുവതിയെ ചൂഷണം ചെയ്തത്. എതിര്‍ക്കാന്‍ തങ്ങള്‍ക്കു കഴിയില്ലെന്നു മുഖ്യപ്രതിക്ക് അറിയാമെന്ന് യുവതിയുടെ കുടുംബം പറയുന്നു. പരാതി പിന്‍വലിക്കണമെന്നു പ്രതികള്‍ പല തവണകളിലായി ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടുപോകാനാണു തങ്ങളുടെ തീരുമാനം. ഇതിനു പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതായി സംശയിക്കുന്നതായും യുവതിയുടെ കുടുംബം പറഞ്ഞു.

Back to top button
error: