KeralaNEWS

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണു; യാത്രക്കാരിക്ക് പരിക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. പാലോട് സ്വദേശി ശൈലജയ്ക്കാണ് (52) പരിക്കേറ്റത്. കല്ലറ മരുതമണ്‍ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബസിന്റെ പിറകിലെ ഓട്ടോമാറ്റിക് ഡോര്‍ തുറന്നുകിടക്കുകയായിരുന്നു. സീറ്റ് ഒഴിഞ്ഞിരിക്കുന്നത് കണ്ട് അതിലിരിക്കാന്‍ പോകുകയായിരുന്നു ശൈലജ. ഇതിനിടയില്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ തന്നെ ബസ് നിര്‍ത്തി. യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഷൈലജയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഷൈലജയുടെ താടിയെല്ലിന് പൊട്ടലുണ്ട്.

Back to top button
error: