KeralaNEWS

നേട്ടമായത് മുഖ്യമന്ത്രിയുടെ ഇടപെടല്‍, നേരിട്ടുകണ്ട് നന്ദി അറിയിക്കണം; ചേലുള്ള വിജയത്തില്‍ യു.ആര്‍ പ്രദീപ്

തൃശൂര്‍: ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുകളും കാരണമായിട്ടുണ്ടെന്ന് യു.ആര്‍ പ്രദീപ്. പ്രചാരണ വേളയില്‍ മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ ജനം നല്ലതുപോലെ ചര്‍ച്ചയ്ക്കെടുത്തു. അതെല്ലാം വിജയത്തിലേക്ക് നയിച്ച കാരണങ്ങളാണെന്നും പ്രദീപ് മാതൃഭൂമിയോട് പറഞ്ഞു.

ഫലം അറിഞ്ഞയുടന്‍ തന്നെ നേരിട്ട് അഭിനന്ദിക്കാനായി സ്പീക്കറും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമെല്ലാം വിളിച്ചിരുന്നുവെന്നും തന്റെ ഫോണ്‍ മറ്റൊരു വാഹനത്തിലായിപ്പോയതിനാല്‍ അറ്റന്‍ഡ് ചെയ്യാനായില്ലെന്നും പ്രദീപ് പറഞ്ഞു. മുഖ്യമന്ത്രിയെയും സ്പീക്കറെയും നേരിട്ടുപോയി കണ്ട് തിരഞ്ഞെടുപ്പുവേളയില്‍ മണ്ഡലത്തില്‍ അവര്‍ നടത്തിയ ഇടപെടലുകള്‍ സമ്മാനിച്ച വിജയത്തില്‍ നന്ദി പറയുമെന്നും അദ്ദേഹം പ്രതികരിച്ചു.

Signature-ad

12201 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ആര്‍ പ്രദീപ് ചേലക്കര മണ്ഡലം തുടര്‍ച്ചയായി ഏഴാം തവണയും ഇടതുകോട്ടയില്‍ത്തന്നെ നിലനിര്‍ത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിന് 52626 വോട്ടുകളാണ് ലഭിച്ചത്.

രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണന്‍ ചേലക്കരയില്‍ നടത്തിവന്ന വികസനപ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രധാനമായും എല്‍.ഡി.എഫിന്റെ പ്രചാരണം.

 

Back to top button
error: