കൊച്ചി: വര്‍ഷങ്ങള്‍ക്കു മുന്‍പു കാണാതായ മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തില്‍ നിന്നു പുറത്തെടുത്തു. മുണ്ടംവേലി സ്വദേശിയായ നാല്‍പത്തിനാലുകാരിയുടെ ശ്വാസകോശത്തില്‍ നിന്നാണ് അമൃത ആശുപത്രിയിലെ ചികിത്സയിലൂടെ മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തത്. 2 ദിവസത്തെ വിശ്രമത്തിനു ശേഷം യുവതി ആശുപത്രി വിട്ടു.
വിട്ടുമാറാത്ത പനിയും ചുമയുമായി ചികിത്സ തേടിയപ്പോള്‍ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണു മൂക്കുത്തിയുടെ ശങ്കീരി (പിരിയാണി) ശ്വാസകോശത്തിന്റെ വലതു കീഴ്ഭാഗത്തു തറച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് അമൃതയിലെ റെസ്പിറേറ്ററി മെഡിസിന്‍ മേധാവി ഡോ. അസ്മിത മേത്തയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ശസ്ത്രക്രിയ കൂടാതെ ഫൈബ്രോട്ടിക് ബ്രോങ്കോസ്‌കോപ്പി വഴി മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തു.