CrimeNEWS

ആറംഗ സംഘം അദ്ധ്യാപകനെ വളഞ്ഞിട്ട് ആക്രമിച്ചു; വാരിയെല്ലുകള്‍ക്കും കണ്ണിനും ഗുരുതര പരിക്ക്

കോഴിക്കോട്: അദ്ധ്യാപകനെ ആറംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. വടകര പുതിയ സ്റ്റാന്റിലെ ഓക്‌സ്ഫോഡ് കോളജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അദ്ധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂര്‍ സ്വദേശി ദാവൂദ് പി മുഹമ്മദാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.

പ്രതികള്‍ ദാവൂദിനെ സ്ഥാപനത്തില്‍ കയറി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വാരിയെല്ലുകള്‍ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റ അദ്ധ്യാപകനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമികളില്‍ ഒരാള്‍ ദാവൂദിന്റെ വിദ്യാര്‍ത്ഥികളിലൊരാളാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. വടകര പൊലീസ് സ്ഥലത്തെത്തിയാണ് ദാവൂദിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്തിന്റെ പേരിലാണ് ആക്രമണമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: