KeralaNEWS

മാണി സി.കാപ്പന് ആശ്വാസം; തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: പാലാ എംഎല്‍എ മാണി സി.കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. 2021നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന സി.വി.ജോണാണ് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

അനുവദനീയമായതില്‍ കൂടുതല്‍ പണം മാണി.സി.കാപ്പന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവാക്കി, ആവശ്യമായ രേഖകള്‍ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങളായിരുന്നു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.ജയചന്ദ്രന്‍ ഹര്‍ജി തള്ളിയത്.

Signature-ad

2021ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച മാണി സി.കാപ്പന്‍ 69,804 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ.മാണി 54,426 വോട്ടുകളും നേടിയിരുന്നു. 15,378 വോട്ടുകള്‍ക്കായിരുന്നു മാണി സി.കാപ്പന്റെ വിജയം. ഹര്‍ജിക്കാരനായ സി.വി.ജോണിന് 249 വോട്ടുകളാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: