CrimeNEWS

താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് നേരെ കല്ലേറ്; യുവാവ് പിടിയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്വിഫ്റ്റ് ബസ്സിനു നേരെ ആക്രമണം. രാത്രി 11.15 ഓടെയാണ് സംഭവം. താമരശ്ശേരി ചുങ്കം ബാറിനു സമീപം വെച്ചാണ് ബസിന് നേരെ കല്ലെറിഞ്ഞത്. ബസിന്റെ പിന്‍ഭാഗത്തെ സൈഡ് ഡോറിന്റെ ഗ്ലാസ് തകര്‍ന്നു.

കോഴിക്കോട്ട് നിന്നും ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് കല്ലേറുണ്ടായത്. അക്രമിയെ പൊലീസ് പിടികൂടി. താമരശ്ശേരി ചുങ്കം ഇരുമ്പിന്‍ ചീടന്‍ കുന്ന് ബാബുവാണ് പിടിയിലായത്. ബസിന്റെ പിന്‍ഭാഗത്തെ ഡോറിന്റെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. ബസ് താമരശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Back to top button
error: