KeralaNEWS

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’; സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്സാപ്പ് ഗ്രൂപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലി വിവാദം. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് അഡ്മിനായുള്ള ഗ്രൂപ്പാണ് വിവാദത്തിലായത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തന്റെ ഫോണ്‍ ഹാക്ക് ചെയ്താണെന്നും സൈബര്‍ പൊലീസില്‍ പരാതി നല്‍കിയെന്നും ഗോപാലകൃഷ്ണന്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

ഐഎഎസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം പെട്ടെന്ന് ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്നാണ് ഗ്രൂപ്പിന്റെ പേര്. സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം അംഗങ്ങളാണ്. വിവാദമായതിന് പിന്നാലെ അതിവേഗം ഗ്രൂപ്പ് ഡിലീറ്റാക്കി. ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ചിലര്‍ ഉദ്യോഗസ്ഥര്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ ആശങ്ക ഗോപാലകൃഷ്ണന്‍ ഐഎഎസിനെ അറിയിച്ചെന്നാണ് വിവരം.

Signature-ad

അതിന് ശേഷം ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടവര്‍ക്ക് ഗോപാലകൃഷ്ണന്റെ സന്ദേശമെത്തി. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തുവെന്നായിരുന്നു അത്. ഫോണില്‍ ഉള്ള നമ്പറുകള്‍ ചേര്‍ത്ത് 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നായിരുന്നു സന്ദേശം. മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടന്‍ ഫോണ്‍ മാറ്റുമെന്നുമായിരുന്നു സഹപ്രവര്‍ത്തകര്‍ക്ക് അറിയിപ്പ്.

 

Back to top button
error: