CrimeNEWS

മരുന്ന് വാങ്ങാനെത്തിയ ഉമ്മയുടെ ചുമലില്‍ കിടന്ന കുഞ്ഞിന്റെ സ്വര്‍ണ മാല കവര്‍ന്നു; സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം

കണ്ണൂര്‍: ഉമ്മയുടെ ചുമലില്‍ കിടന്ന കുഞ്ഞിന്റെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്നു. തളിപ്പറമ്പ് സൈദ് നഗര്‍ സ്വദേശിയുടെ ഒരു വയസ്സുള്ള മകള്‍ സെല്ലയുടെ ഒരു പവന്റെ മാലയാണ് മോഷ്ടിച്ചത്. മരുന്ന് വാങ്ങാന്‍ എന്ന വ്യാജേന മെഡിക്കല്‍ ഷോപ്പിലെത്തിയ രണ്ടു സ്ത്രീകളിലൊരാള്‍ കുട്ടിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ടു സ്ത്രീകളാണ് ഉദ്യോഗസ്ഥകളെന്ന വ്യാജേന മെഡിക്കല്‍ ഷോപ്പിലെത്തിയത്.തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങാന്‍ എതിര്‍ വശത്തുള്ള മെഡിക്കല്‍ ഷോപ്പിലെത്തിയതായിരുന്നു ഉമ്മയും കുഞ്ഞും.മരുന്നിനായുള്ള ചീട്ട് കൊടുത്ത് കാത്തുനില്‍ക്കുമ്പോഴാണ് പിന്നില്‍ നിന്നും കുട്ടിയുടെ കഴുത്തിലെ മാല രണ്ട് സ്ത്രീകളിലൊരാള്‍ പൊട്ടിച്ചെടുത്തത്.

Signature-ad

പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങള്‍ ലഭിച്ചത്. തളിപ്പറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

Back to top button
error: