CrimeNEWS

പണിയെടുക്കാന്‍ ജയിലില്‍ നിന്നും പുറത്തിറക്കി; പിന്നാലെ പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി മുങ്ങി

ഇടുക്കി: ജയില്‍ ചാടിയ പ്രതി കടന്നുകളഞ്ഞു. പീരുമേട് സബ് ജയിലിലാണ് സംഭവം നടന്നത്. കുമളി ആനവിലാസം കന്നിക്കല്‍ സ്വദേശി കാരക്കാട്ടില്‍ പ്രതി സജന്‍ ആണ് ജയില്‍ചാടിയത്.

ജയില്‍വളപ്പിലെ ജോലികള്‍ ചെയ്യാന്‍ ഇറങ്ങിയപ്പോഴാണ് ഇയാള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നുകളഞ്ഞത്.

Signature-ad

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ജോലിക്കായി പുറത്തിറക്കിയ പ്രതി ഉടന്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഉപ്പുതറ സ്റ്റേഷനില്‍ രണ്ട് കേസും ഇയാള്‍ക്കെതിരെ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയെന്ന് അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: