CrimeNEWS

കാമുകി ഗർഭിണിയായപ്പോൾ  കൊന്നു കുഴിച്ചുമൂടി,19കാരി കൊല്ലപ്പെട്ട കേസിൽ കാമുകനും സുഹൃത്തും അറസ്റ്റിൽ

 ഏഴു മാസം ഗർഭിണിയായ 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി. ഡൽഹി നംഗ്ലോയ് സ്വദേശിനി സോണിയുടെ മൃതദേഹം ഇന്നലെ ഹരിയാനയിലെ റോഹ്തക്കിൽ നിന്ന്  പൊലീസ് കണ്ടെടുത്തു. സോണിയെ കാണാനില്ലെന്നുള്ള വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സോണിയുടെ കാമുകൻ സലീം എന്ന സഞ്ജുവും ഒരു സുഹൃത്തും പൊലീസ് കസ്റ്റടിയിലാണ്. പൊലിസ് മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു.

സോണി 7 മാസം ഗർഭിണിയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സലീമുമായി സോണി ഏറെനാളായി പ്രണയത്തിലായിരുന്നു. ഗർഭിണിയായതിനു പിന്നാലെ, തന്നെ വിവാഹം കഴിക്കാൻ സലീമിനെ അവൾ നിർബന്ധിച്ചു. എന്നാൽ വിവാഹത്തിന് താൽപര്യമില്ലാതിരുന്ന സലീം, സോണിയോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

Signature-ad

സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു സോണി. ഇൻ‌സ്റ്റഗ്രാമിൽ 6000ത്തിലധം ഫോളോവേഴ്സുണ്ട്. സലീമിനൊപ്പമുള്ള നിരവധി ചിത്രങ്ങളും സോണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സലീമുമായുള്ള ബന്ധത്തെക്കുറിച്ച് സോണിയുടെ വീട്ടുകാർക്കും മുമ്പേ അറിവുണ്ടായിരുന്നു. അവർ വിലക്കിയിരുന്നെങ്കിലും ഇരുവരും ബന്ധം തുടരുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽനിന്ന് സാധനങ്ങളുമെടുത്ത് സലീമിനെ കാണാൻ സോണി പോയി. സലീമും രണ്ടു സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാനയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് മൂവരും ചേർന്ന് അവളെ കൊന്നു കുഴിച്ചു മൂടുകയായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: