CrimeNEWS

പാലായില്‍ ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; ഭാര്യ നിലത്തും ഭര്‍ത്താവ് തൂങ്ങിയ നിലയിലും

കോട്ടയം: പാലാ കടനാട്ട് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കടനാട് കണംകൊമ്പില്‍ റോയി (60), ഭാര്യ ജാന്‍സി (55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. ജാന്‍സിയെ നിലത്തു മരിച്ച നിലയിലും റോയിയെ തൂങ്ങിമരിച്ച നിലയിലുമാണു കണ്ടത്. മകന്‍ സ്‌കൂളിലായിരുന്നു. കുടുംബ കലഹമാണ് മരണകാരണമെന്നാണ് സൂചന.

മരിക്കാന്‍ പോകുകയാണെന്നു റോയി സഹോദരനോടു വിളിച്ചു പറഞ്ഞിരുന്നെന്നും ഇതിനുശേഷമാണ് മരണമെന്നും നാട്ടുകാര്‍ പറഞ്ഞു. ഇടുക്കിയിലുള്ള സഹോദരന്‍ അയല്‍വീട്ടില്‍ വിളിച്ച് റോയിയുടെ വീട്ടില്‍ നോക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മീനച്ചില്‍ കാരിക്കൊമ്പില്‍ കുടുംബാംഗമാണ് ജാന്‍സി.

Back to top button
error: