KeralaNEWS

ആശുപത്രിയിലെത്തിയത് പനിക്ക് ചികിത്സ തേടി; സീലിങ് ഫാന്‍ പൊട്ടിവീണ് യുവതിക്കും അമ്മയ്ക്കും പരിക്ക്

തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ രോഗിയുടെ മേലെ സീലിങ് ഫാന്‍ പൊട്ടിവീണു. പേരൂര്‍ക്കട ഗവണ്‍മെന്റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് സംഭവമുണ്ടായത്. വട്ടിയൂര്‍ക്കാവ് തിട്ടമംഗലം പുലരി നഗര്‍ സ്വദേശി ഗീത (54), മകള്‍ ശാലിനി (31) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.

ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. പനിയെ തുടര്‍ന്നാണ് അമ്മ ഗീതയ്‌ക്കൊപ്പം ശാലിനി ആശുപത്രിയില്‍ എത്തിയത്. നിരീക്ഷണ വാര്‍ഡില്‍ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്പോള്‍ ഫാന്‍ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു. ഫാനിന്റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ശാലിനിക്ക് കാലിനാണു പരുക്ക്.

Signature-ad

അതിനിടെ, അപകടത്തെത്തുടര്‍ന്ന് ചികിത്സ നല്‍കാതെ ആശുപത്രി അധികൃതര്‍ മടക്കിഅയയ്ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഇവര്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. ബി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: