KeralaNEWS

അന്‍വറിന്റെ പിന്തുണയില്‍ സന്തോഷമെന്ന് രാഹുല്‍; ഇന്ന് പത്രിക സമര്‍പ്പിക്കും

പാലക്കാട്: പി. വി അന്‍വറിന്റെ പിന്തുണയില്‍ സന്തോഷമുണ്ടെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. വര്‍ഗീയ ശക്തികളെ പരജയപെടുത്താന്‍ എല്ലാവരുടെ പിന്തുണയും ആവശ്യമാണെന്ന് രാഹുല്‍ പറഞ്ഞു.

പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും എതിര്‍ക്കുന്നരെ നിശബ്ദരാക്കുകയും വേട്ടയാടുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് തുടരുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

Signature-ad

എല്‍ഡിഎഫ് – ബിജെപി ഡീലിന്റെ വ്യക്തമായ തെളിവാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പോലീസ് നീക്കമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു. രാഹുലിനെ മണ്ഡലത്തില്‍ നിന്നും മാറ്റിനിര്‍ത്തി ബിജെപിയെ സഹായിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും ഫിറോസ് പറഞ്ഞു. പി. വി അന്‍വറിന്റെ പിന്തുണ സ്വാഗതം ചെയ്യുന്നതായും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

പാലക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് – യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പി. വി അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിച്ചു. മണ്ഡലത്തിലെ വിവിധ മേഖലകളിലായി സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടികളും പുരോഗമിക്കുകയാണ്.

Back to top button
error: