KeralaNEWS

ഭിന്നത തീരാതെ പാലക്കാട്ടെ ബിജെപി; സംസ്ഥാന ഭാരവാഹി ഉള്‍പ്പെടെ റോഡ് ഷോയില്‍നിന്ന് വിട്ടുനിന്നു

പാലക്കാട്: സ്ഥാനാര്‍ഥി പ്രചാരണം ആരംഭിച്ചിട്ടും ഭിന്നത തീരാതെ പാലക്കാട്ടെ ബിജെപി. സംസ്ഥാന ഭാരവാഹി ഉള്‍പ്പെടെ സി.കൃഷ്ണകുമാറിന്റെ റോഡ് ഷോയില്‍ നിന്ന് വിട്ടു നിന്നു. ശോഭാ സുരേന്ദ്രന്‍ പക്ഷവും പാലക്കാട് നഗരസഭയിലെ ഭൂരിഭാഗം ബിജെപി കൗണ്‍സിലര്‍മാരും ഇന്നലെ നടന്ന റോഡ് ഷോയില്‍ എത്തിയില്ല.

കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന്റെ ഫ്‌ലക്‌സ് കത്തിച്ച സംഭവമുണ്ടായി. പാലക്കാട് നഗരസഭാ ഓഫീസിന് മുന്നില്‍ വെച്ച ഫ്‌ലക്‌സാണ് കത്തിച്ചത്. മണ്ഡലം കമ്മിറ്റി യോഗം ശോഭ പക്ഷം ബഹിഷ്‌കരിച്ചു. 70ലേറെ പേര്‍ പങ്കെടുക്കേണ്ട യോഗത്തിന് 21 പേര്‍ മാത്രമാണ് എത്തിയത്.

Signature-ad

നഗരസഭ കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗം പേരും യോഗത്തില്‍ പങ്കെടുത്തില്ല. തെരെഞ്ഞെടുപ്പ് കമ്മിറ്റി ഏകപക്ഷീയമായി, ശോഭാ പക്ഷ നേതാക്കളെ ഒഴിവാക്കിയതിലാണ് പ്രതിഷേധം. സി. കൃഷ്ണകുമാറിന്റെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ പുറത്ത് നിന്ന് ആളുകളെ എത്തിക്കണമെന്നും നിര്‍ദേശം നല്‍കി. സി. കൃഷ്ണകുമാര്‍ പക്ഷവും ശോഭാ സുരേന്ദ്രന്‍ പക്ഷവും കാലങ്ങളായി രണ്ടു ചേരികളായാണ് പാലക്കാട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: