IndiaNEWS

മുൻ മന്ത്രി ബാബാ സിദ്ദിഖി മുംബൈയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു, 2 പേർ പൊലീസ് പിടിയിൽ

      മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം മുതിർന്ന നേതാവുമായ ബാബാ സിദ്ദിഖി (66) വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്നലെ (ശനി) രാത്രി 10 മണിയോയോടെ ബാന്ദ്രയിൽ വച്ചാണ് വെടിയേറ്റത്. വയറിനും നെഞ്ചിലുമാണ് വെടിയേറ്റത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അക്രമി സംഘത്തിൽ 3 പേർ ഉണ്ടായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.

ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽനിന്നു 1999, 2004, 2009 എന്നീ വർഷങ്ങളിൽ തുടർച്ചയായി എംഎല്‍എയായിട്ടുണ്ട്. ഭക്ഷ്യ, സിവിൽ സപ്ലൈസ്, തൊഴിൽ, സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ബാന്ദ്ര ഈസ്റ്റിൽനിന്നുള്ള എംഎൽഎയാണ്.  ഈ വർഷം ഫെബ്രുവരിയിലാണ് അദ്ദേഹം കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ച് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്. അദ്ദേഹത്തിന്റെ മകൻ സീഷൻ സിദ്ദിഖിനെ കോൺഗ്രസിൽ നിന്ന് കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു.

Signature-ad

‘‘സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണ്. മറ്റൊരാൾ ഒളിവിലാണ്. സംഭവത്തിന് പിന്നാലെ കർശന നടപടികൾ സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.’’ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു.

Back to top button
error: