മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാനൊരുങ്ങി സിപിഎം. നിലമ്പൂരില്‍ തന്നെ യോഗം സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം. ഒക്ടോബര്‍ എഴിന് അന്‍വര്‍ പരിപാടി നടത്തിയ ചന്തക്കുന്നിലാണ് സിപിഎമ്മും പരിപാടി നടത്തുക.
സിപിഎം പോളിംഗ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇ. എന്‍ മോഹന്‍ദാസ്, ടി. കെ ഹംസ,പി. കെ സൈനബ,നാസര്‍ കൊളായി തുടങ്ങിയ നേതാക്കന്മാര്‍ യോ?ഗത്തില്‍ പങ്കെടുക്കുമെന്നും നേതൃത്വം അറിയിച്ചു.
നിലമ്പൂരില്‍ തന്റെ പരിപാടിയില്‍ പങ്കെടുത്തത് ജനാധിപത്യ വിശ്വാസികളാണെന്നും ചന്തക്കുന്നിലെ പരിപാടി വിപ്ലവമാകുമെന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നൂറകണക്കിനാളുകളാണ് അന്‍വര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്.