KeralaNEWS

സുഹൃത്തുക്കളെ കാണാന്‍ പോകവേ ട്രെയിനില്‍നിന്ന് വീണു; ബംഗളൂരുവില്‍ കല്ലാര്‍ സ്വേദശിയായ യുവാവ് മരിച്ചു

ബംഗളൂരു: ട്രെയിനില്‍നിന്നു വീണു പരുക്കേറ്റ മലയാളി യുവാവ് മരിച്ചു. ഇടുക്കി കല്ലാര്‍ പട്ടംകോളനി തൂക്കുപാലം എംജി മന്ദിരത്തില്‍ റിട്ട.പോസ്റ്റ്മാസ്റ്റര്‍ ജി.സുനിലിന്റെ മകന്‍ ദേവനന്ദന്‍ (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ബെംഗളൂരു സോലദേവനഹള്ളിക്കും ചിക്കബാനവാരക്കും ഇടയിലാണ് സംഭവം. ബെംഗളൂരുവിലെ സുഹൃത്തുക്കളെ കാണാനായി മജസ്റ്റിക്കില്‍നിന്ന് സോലദേവനഹള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.

ഗുരുതരമായി പരുക്കേറ്റ ദേവനന്ദനെ ആദ്യം ഹെസറഘട്ട റോഡിലെ സപ്തഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പിന്നീട് ഹെബ്ബാള്‍ ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു. ആലുവ യുസി കോളജില്‍നിന്ന് ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ ദേവനനന്ദന്‍ സിവില്‍ സര്‍വീസ് പരിശീലനത്തിനുള്ള തയാറെടുപ്പിലായിരുന്നു.

Signature-ad

മൃതദേഹം ശിവാജിനഗര്‍ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ തൂക്കുപാലത്തെ വീട്ടുവളപ്പില്‍. മാതാവ്: അനിതകുമാരി (പ്രധാന അധ്യാപിക, മണ്ണൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍), സഹോദരി: ഡോ.ദേവി സുനില്‍ (ജര്‍മനി).

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: