CrimeNEWS

മുകേഷിനും ഇടവേളയ്ക്കുമെതിരെ നിയമ നടപടികള്‍ തുടരും; വൈദ്യപരിശോധനയടക്കം നടത്തും

തിരുവന്തപുരം: ജാമ്യം ലഭിച്ചെങ്കിലും മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടികള്‍ തുടരാന്‍ അന്വേഷണസംഘം. ബലാത്സംഗ കേസിലാണ് നടപടി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. വൈദ്യപരിശോധനയ്ക്കും ലൈംഗികശേഷി പരിശോധനയ്ക്കും വിധേയരാക്കും.

വ്യാഴാഴ്ചയാണ് ഉപാതികളോടെ കോടതി മുകേഷിനും ഇടവേള ബാബുവിനും ജാമ്യം അനുവദിച്ചത്. അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയാലും ഇരുവര്‍ക്കും ജാമ്യം ലഭിക്കും. പിന്നീട് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം ചോദ്യംചെയ്യലുള്‍പ്പെടെയുള്ള നടപടികള്‍ക്ക് സഹകരിച്ചാല്‍ മതിയാകും. ബലാത്സംഗക്കുറ്റം ചുമത്തുമ്പോള്‍ സാധാരണ സ്വീകരിച്ചുവരുന്ന എല്ലാ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: