തിരുവന്തപുരം: കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്കു മടങ്ങിയെത്തും. നാളെ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. ചുമതലയേല്‍ക്കാന്‍ എ.ഐ.സി.സി അനുമതി നല്‍കി. നേരത്തെ മടങ്ങിവരവ് നീളുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
കെ.പി.സി സി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കവുമില്ലെന്ന് സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നില്ല. ഉടന്‍ സ്ഥാനം ഏറ്റെടുക്കും. ഹൈക്കമാന്‍ഡുമായി ആലോചിച്ചായിരിക്കും സ്ഥാനം ഏറ്റെടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയെ അദ്ദേഹം വിമര്‍ശിച്ചു. ”പിണറായി വിജയന് തലയ്ക്ക് വെളിവില്ലേ? ആലയില്‍നിന്ന് പശു ഇറങ്ങിപ്പോയ പോലെയാണ് വിദേശത്ത് പോയത്. ആര്‍ക്കും ചുമതല കൊടുത്തിട്ടില്ല. മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. സ്പോണ്‍സര്‍ഷിപ്പ് ആണെങ്കില്‍ അത് പറയണമെന്നും രാഷ്ട്രീയ ഉത്തരവാദിത്തമുണ്ട്” -സുധാകരന്‍ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്റെ മടങ്ങിവരവ് നീളുമെന്നാണു നേരത്തെ വാര്‍ത്തയുണ്ടായിരുന്നത്. ജൂണ്‍ നാലു വരെ ആക്ടിങ് പ്രസിഡന്റ് തുടരാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.
കെ. സുധാകരന്‍ സ്ഥാര്‍ഥിയായതോടെയാണ് എം.എം ഹസന് കെ.പി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കിയത്. തെരഞ്ഞെടുപ്പിനുശേഷം അവലോകനയോഗം വിളിച്ചതും ഹസനായിരുന്നു.