എന്നാല്‍ അതല്ല, KL-15-A-2228 എന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സാണ് എക്സിലെ (ട്വിറ്ററിലെ) ഇപ്പോഴത്തെ താരം.ചെല്ലാനം, തൊപ്പുംപടി വഴി കറങ്ങി കേരളത്തിലെ ചൂടിന്റെ തലസ്ഥാനമായ പാലക്കാട് വഴി കോയമ്ബത്തൂരിലേക്ക് പോകുന്ന ബസാണ് ഇത്. നല്ല വടിവൊത്ത മലയാള ഭാഷയില്‍ ബസിന് മുമ്ബില്‍ ബോർഡും എഴുതി വച്ചിട്ടുണ്ട്.
ഇതിലൊക്കെ എന്താണ് വിവാദമെന്ന് ചോദിച്ചാല്‍ നളിനി ഉനഗർ എന്ന ഗുജറാത്തി പാചക വിദഗ്ധയുടെ ട്വീറ്റ് കാണണം. ‘അറഗന്റ് കേരള’ എന്ന പേരില്‍ അവർ ഈ കെഎസ്‌ആർടിസി ബസിന്റെ പടം പോസ്റ്റ് ചെയ്ത ശേഷം ഇങ്ങനെ പറയുന്നു:
“അവർ എല്ലാം അവരുടെ ഭാഷയില്‍ എഴുതി വച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് ഇത് മനസിലാകാൻ സാധിക്കുകയേയില്ല. അവരോട് എന്തെങ്കിലും ഹിന്ദിയില്‍ ചോദിച്ചാല്‍ മറുപടിയും പറയില്ല”.
പോരെ പൂരം…! ഈ കഴിഞ്ഞ ഏപ്രില്‍ 29 നാണ് നളിനി ഈ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഉടൻ തന്നെ മറുപടിയായി ഗുജറാത്തില്‍ നിന്നുള്ള ബസിന്റെ ഗുജറാത്തി ഭാഷയിലെ ബോർഡിന്റെ പടം എത്തി. “അറഗന്റ് കേരള” എന്നതിന് പകരം “അറഗന്റ് ഗുജറാത്ത്” എന്ന് മാത്രമേ ചിത്രം പോസ്റ്റ് ചെയ്ത സന്ദീപ് എന്നയാൾക്ക് നളിനിയുടെ പോസ്റ്റില്‍ നിന്നും തിരുത്തേണ്ടി വന്നുള്ളു.
ഉടനെ നളിനിയുടെ മറുപടി. ബസില്‍ എഴുതിയിരിക്കുന്ന ഭാഷയല്ല പ്രശ്നമെന്നും, ഹിന്ദി അറിഞ്ഞിട്ടും മറുപടി ഹിന്ദിയില്‍ നല്‍കാത്തതാണ് വിഷയമെന്നും വിശദീകരണം. മലയാളത്തിലെ ബോർഡുകള്‍ വായിക്കാൻ പറ്റാതിരുന്ന നളിനി അവിടെ തന്നെ ഹിന്ദി പത്രം വായിച്ചുകൊണ്ടിരുന്ന ഒരാളോട് വിവരങ്ങള്‍ തിരക്കിയപ്പോള്‍ അവർ മറുപടി നല്‍കിയില്ലെന്നും, അതെ സമയം ചോദ്യം ഇംഗ്ലീഷില്‍ ആക്കിയപ്പോള്‍ മറുപടി തന്നുവെന്നും പറയുന്നു.
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെ കർശനമായി നേരിട്ട തമിഴ്നാട്ടില്‍ നിന്നാണ് മറ്റൊരു രസകരമായ കമന്റ്.
“കേരളത്തില്‍ വന്ത് ഹിന്ദിയില്‍ കേട്ടാൻ എപ്പടി ബദല്‍ സൊല്ലുവാങ്ക്. ഗുജറാത്തില്‍ വന്ത് മലയാളത്തില്‍ പേശിനാല്‍ നീങ്ക ബദല്‍ സൊല്ലുവാങ്കളാ…”.
മലയാളത്തിലേക്ക് തർജമ ചെയ്യാതെ തന്നെ മലയാളികള്‍ക്ക് മനസിലാകുന്ന മാസ് മറുപടി സെൻ ബാലൻ എന്നയാള്‍ നല്‍കി.
മലയാളികള്‍ എല്ലാ നാട്ടുകാരെയും ഭാഷയ്ക്കും ദേശത്തിനും ഉപരിയായി സ്വീകരിക്കുന്നവരാണെന്നും അവരെ മോശമായി ചിത്രീകരിക്കാനാണ് നളിനിയുടെ ശ്രമമെന്നും മിക്കവരും ട്വീറ്റ് ചെയ്തു.
വയനാട് എംപിക്ക് മലയാളം അറിയില്ലല്ലോ പിന്നെന്ത് പ്രശ്നമെന്ന് ചിലർ.ഇങ്ങനെ കമന്റുകൾ വരുന്നതിനിടെ, എന്നാ പിന്നെ നളിനിയുടെ ബാക്കിയുള്ള ട്വീറ്റുകളില്‍ കൂടിയൊന്ന് കണ്ണോടിക്കാമെന്ന് വച്ചത്. നളിനിയുടെ മറ്റ് ട്വീറ്റുകളില്‍ നിന്ന് അവരുടെ രാഷ്ട്രീയം കൃത്യമായി വായിച്ചെടുക്കാം.എന്തായാലും കെഎസ്‌ആർടിസി പോസ്റ്റ് ഏണിയായതോടെ വിശദീകരണവുമായി നളിനി തന്നെ രംഗത്ത് വന്നു.
“ഹിന്ദി ഭാഷ ഒരു സംസ്ഥാനത്തിനും അടിച്ചേല്‍പ്പിക്കുന്ന പ്രശ്നമില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരുടെ മാതൃഭാഷ ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കാനും അവകാശമുണ്ട്, എന്നാല്‍ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ ഹിന്ദി മികച്ച ആശയവിനിമയത്തിനുള്ള ഒരു പൊതു ഭാഷയായിരിക്കണം.”
ഇതിന് പിന്നാലെ തന്നെ ആർട്ടിക്കിള്‍ 351 അവർ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഹിന്ദി ഭാഷയെ കേന്ദ്രം പ്രോത്സാഹിപ്പിക്കണമെന്ന് പറയുന്ന ഭാഗം അടിവരയിട്ട് രേഖപ്പെടുത്തിയ ചിത്രത്തിന്റെ ട്വീറ്റില്‍ യൂണിൻ എന്നത് ഭക്ഷിണേന്ത്യ കൂടി ഉള്‍പ്പെടുന്നതാണെന്ന് അവർ അർഥംവച്ചു പറയുന്നു. ഭക്ഷിണേന്ത്യയെ വിഭജിച്ച് മറ്റൊരു രാജ്യമാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന സംഘപരിവാർ പ്രചാരണത്തോട് ചേരുന്ന തരത്തിലുള്ള ഒരു ട്വീറ്റ്. അതും തെരഞ്ഞെടുപ്പ് സമയത്ത്..! യേത് …!!