
തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വോട്ട് രേഖപ്പെടുത്താൻ ബംഗളുരുവില്‍ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടെന്ന് മന്ത്രി ജി ആർ അനിൽ.
ജനാധിപത്യത്തില്‍ വിശ്വാസമില്ല എന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന നിലപാടെന്നും രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം നിവാസികളെ പറ്റിക്കുകയാണെന്നും മന്ത്രി വിമർശിച്ചു.

മുതലാളിമാരുടെ താല്‍പര്യവും കച്ചവട താല്‍പര്യവുമാണ് കാണാൻ കഴിയുന്നത്. ഇതേ നില തന്നെയാണ് ഭാവിയിലും അവർ സ്വീകരിക്കുക. കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം ഈ നിലപാട് സ്വീകരിച്ചത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി.