KeralaNEWS

എല്‍ഡിഎഫ് ചരിത്ര വിജയം നേടും:  പിണറായി വിജയൻ 

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറുകളില്‍ തന്നെ പോളിങ് ബൂത്തിലെത്തി നേതാക്കള്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, ഡോ. തോമസ് ഐസക്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാര്‍ തുടങ്ങിയവര്‍ രാവിലെത്തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. കണ്ണൂര്‍ ജില്ലയിലെ പിണറായി ആര്‍ സി അമല സ്‌കൂളിലെ ബൂത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്തത്.
 തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും ബിജെപിക്കെതിരേ ജനമുന്നേറ്റം ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. കേരളത്തില്‍ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. ഒരു മണ്ഡലത്തിലും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും നേടാനാവില്ല- പിണറായി പറഞ്ഞു.
കുടുംബത്തോടൊപ്പമാണ് പിണറായി തന്റെ വീടിനടുത്തുള്ള പോളിങ്ങ് ബൂത്തില്‍ വോട്ടുചെയ്യാനെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: