KeralaNEWS

ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

പാലക്കാട്: ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. കരിങ്കലത്താണി കുളത്തില്‍പിടീക സ്വദേശി മുഷ്റഫ് (19) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

അട്ടപ്പാടിയില്‍ നിന്നുള്ള യാത്രക്കാരുമായി വരുകയായിരുന്ന ബസും കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പാലക്കാട്ടെയും, പെരിന്തല്‍മണ്ണയിലെയും വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Back to top button
error: