തനിക്ക് കിട്ടിയ മുട്ടക്കറിയില്‍ നിന്നുമാണ് പാറ്റയെ ലഭിച്ചതെന്ന് മുരളി മേനോന്‍ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.ഇതിന്റെ ചിത്രവും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്.
നിരവധി പേരാണ് നടന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിന് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.’ ഇലക്ഷനൊക്കെയല്ലേ ഭാരത് റൈസിനൊപ്പം ഭാരത് പാറ്റ..’
‘പാറ്റ… ഫ്രീ ആയി കിട്ടിയതല്ലേ…. ഒരു താങ്ക്‌സ് പറഞ്ഞു കൂടെ..’ ‘പാറ്റ മുട്ട വിരിഞ്ഞുണ്ടായതാണെന്ന് തോന്നുന്നു..’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ട ട്രെയിനിലെ ഭക്ഷണത്തില്‍ നിന്നാണ് യാത്രക്കാരന് പാറ്റയെ ലഭിച്ചത്. എറണാകുളത്ത് നിന്നുമാണ് ഇദ്ദേഹം ട്രെയിന്‍ കയറിയത്.
‘വന്ദേഭാരതിലെ നോണ്‍ വെജ് പ്രഭാതഭക്ഷണമാണിത്. അക്ഷരാര്‍ത്ഥത്തില്‍ അത് നോണ്‍വെജ് ആയിരുന്നു’. മുട്ടക്കറിയില്‍ പാറ്റ കിടക്കുന്ന ചിത്രം അടക്കം മുരളി മേനോൻ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പരിഹസിച്ചു. സംഭവത്തെക്കുറിച്ച് കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കാനാണ് യാത്രക്കാരന്റെ തീരുമാനം.
ഇത് ആദ്യമായല്ല വന്ദേ ഭാരതിലെ ഭക്ഷണത്തില്‍ നിന്നും പാറ്റയെ ലഭിച്ചത്.കഴിഞ്ഞ വർഷം മധ്യപ്രദേശിലും വന്ദേഭാരത് ട്രെയിനില്‍ നിന്നും ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയിരുന്നു.മധ്യപ്രദേശി