കുമളി: തേക്കടി ജംഗ്ഷനിലെ മൊബൈല്‍ ഷോപ്പില്‍നിന്ന് ഒന്നര ലക്ഷത്തോളം രൂപ വിലയുള്ള രണ്ട് ഐഫോണുകള്‍ മോഷ്ടിച്ച തമിഴ്നാട് ട്രിച്ചി സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കുമളി പോലീസ്.
ട്രിച്ചിയില്‍ സ്വകാര്യ ബാങ്ക് മാനേജരായ ദീപക് മനോഹർ (32) ആണ് പിടിയിലായത്.
ഞായറാഴ്ച തേക്കടി സന്ദർശനത്തിനെത്തിയ ഇയാള്‍ ഫോണ്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തി ഫോണുകള്‍ മോഷ്ടിക്കുകയായിരുന്നു. മൊബൈല്‍ ഷോപ്പിലെ സിസിടിവിയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു.
മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ പിൻതുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കുമളി എസ്‌എച്ച്‌ഒ പി.എസ്. സുജിത്ത്, എസ്‌ഐ മാരായ പി.വി. ബിബിൻ, ജമാലുദീൻ, എഎസ്‌ഐ സുബൈർ, ആർ. ഷിജുമോൻ, സാദിഖ്, സലീല്‍ രവി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്