കോട്ടയം: കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവനിൽ രണ്ടു മാസം നീളുന്ന അവധിക്കാല ക്ലാസ് ആരംഭിച്ചു. മുൻ വ്യോമയാന സെക്രട്ടറിയും എയർ ഇന്ത്യ ചെയർമാനുമായ റോയി പോൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു. എക്സി കൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ റബേക്ക ബേബി ഐപ്പ്, ഷാജി വേങ്കടത്ത്, നന്ത്യാട് ബഷീർ, പബ്ലിക് ലൈബ്രറി എക്സികുട്ടീവ് സെക്രട്ടറി കെ.സി വിജയകുമാർ എന്നിവർ പ്രസംഗിച്ചു ബാലതാരം ദേവിക മുഖ്യാതിഥി ആയിരുന്നു. കുട്ടികളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികളും അരങ്ങേറി. കുറഞ്ഞ ഫീസിൽ വിദഗ്ദ അദ്ധ്യാപകർ നയിക്കുന്ന നൃത്ത, നൃത്തേ തര, വാദ്യോപകരണ ക്ലാസുകൾക്ക് പുറമേ കുട്ടികൾക്കായി വ്യക്തിത്വ വികസനം, നേതൃത്വപാടവം, പ്രസംഗ പരിശീലനം, കൗൺസിലിംഗ്, കരിയർ ഗയിഡൻസ് ക്ലാസുകളും ഇവിടെ ഉണ്ടായിരിക്കും.
Related Articles
ഫാര്‍മസിയില്‍നിന്നു വാങ്ങിയ ഗുളികയ്ക്കുള്ളില്‍ മൊട്ടുസൂചി; സംഭവം വിതുര താലൂക്ക് ആശുപത്രിയില്‍
January 18, 2025
കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങി, 30 മീറ്ററോളം വലിച്ചിഴച്ചു; വൈക്കം സ്വദേശിനിക്ക് ഗുരുതര പരിക്ക്
January 18, 2025
Check Also
Close