KeralaNEWS

കൊച്ചിയില്‍ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍

കൊച്ചി: ലോഡ്ജ് മുറികള്‍ കേന്ദ്രീകരിച്ച്‌ ലഹരിമരുന്ന് വില്‍പ്പന നടത്തിയ കേസില്‍ യുവാവും യുവതിയും പിടിയില്‍.

തൃശൂർ അരിപ്പാലം സ്വദേശി  സെല്‍വൻ(28) ഇരിങ്ങാലക്കുട സ്വദേശി എംയു അമീഷ(23) എന്നിവരാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 74 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി.

Signature-ad

കുന്നുംപുറം അമൃതാ ഹോസ്പിറ്റല്‍ റോഡിലെ ലോഡ്ജ് മുറികള്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണർ കെഎസ് സുദർശന്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേരാനല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: