KeralaNEWS

എരൂർ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു

കൊച്ചി: എരൂർ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു.

എരൂർ മാടപ്പള്ളി വീട്ടില്‍ പോളിൻ്റെ മകൻ മാർട്ടിൻ (45) ആണ് മരിച്ചത്.

ഈസ്റ്റർ ദിനത്തില്‍ ഉച്ചയ്ക്ക് 1.30നാണ് ഇയാള്‍ എരൂർ ലേബർ പാലത്തിൻ്റെ മുകളില്‍ നിന്നും പുഴയിലേക്ക് ചാടിയത്. രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല

അഗ്നിശമന സേനയുടെ എറണാകുളം ഗാന്ധിനഗർ സ്ക്യൂബ ഡൈവർമാരായ മിഥുൻ, സിബി, അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ വൈറ്റില ജലമെട്രോയുടെ 200 കിമി അകലെ നിന്നും തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അവിവാഹിതനാണ്. മാതാവ്: പ്രസന്ന. സഹോദരി: സ്മിത.

Back to top button
error: