KeralaNEWS

ക്ഷേത്രദർശനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: അമ്മയുടെ കണ്‍മുന്നില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

കൊല്ലം മുളവന ബിജുഭവനില്‍ ബി എസ് സിദ്ധാര്‍ത്ഥ് (ശ്രീക്കുട്ടന്‍-22)ആണ് അടൂര്‍ പോലീസിന്റെ പിടിയിലായത്. പോക്‌സോ നിയമ പ്രകാരമാണ് അറസ്റ്റ്.

മാര്‍ച്ച്‌ 28ന് വൈകിട്ട് കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി അമ്മയോടൊപ്പം അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിൽ തൊഴാൻ പോകുന്നതിനിടെയാണ് സംഭവം.

Signature-ad

പെണ്‍കുട്ടിയുടെ അമ്മ അടൂര്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അടൂര്‍ ഡിവൈഎസ്പി ആര്‍ ജയരാജിന്റെ നിര്‍ദ്ദേശാനുസരണം അടൂര്‍ എസ് എച്ച്‌ ഒ ആര്‍ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ സുഹൃത്തിന്റെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയ്ക്ക് 22 വയസുണ്ടെന്ന് സുഹൃത്തിനെ പറഞ്ഞ് തെറ്റിധരിപ്പിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Back to top button
error: