കണ്ണൂർ: പാനൂര്‍ സെന്‍ട്രല്‍ പൊയിലൂരിലെ രണ്ടു വീടുകളില്‍ നിന്നായി 770 കിലോ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍.
വടക്കയില്‍ പ്രമോദിനെയാണ് (42) കൊളവല്ലൂര്‍ സിഐ കെ സുമിത്ത് കുമാര്‍ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പ്രമോദിന്റെ വീട്ടില്‍ നിന്നും ഇയാളുടെ ബന്ധു വടക്കയില്‍ ശാന്തയുടെ വീട്ടില്‍ നിന്നുമായി 770 കിലോ സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രമേദിനെ ശനിയാഴ്ച രാവിലെയാണ് പിടികൂടിയത്.
സിപിഎം പ്രവര്‍ത്തകന്‍ ജ്യോതി രാജിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് ഉള്‍പെടെയുള്ള കേസുകളില്‍ പ്രതിയാണ് പ്രമോദ്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊളവല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുമിത് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ കെകെ സോബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്.