KeralaNEWS

പിറന്നാള്‍ സമ്മാനമായി വാങ്ങിയ ബൈക്ക് മെട്രോപില്ലറിലിടിച്ച്‌ യുവാവ് മരിച്ചു

കൊച്ചി: പിറന്നാള്‍ സമ്മാനമായി ബൈക്ക് വാങ്ങാൻ അമ്മയ്ക്കൊപ്പം എത്തിയ യുവാവ് ടെസ്റ്റ് ഡ്രൈവിനിടെ എളംകുളത്ത് മെട്രോപില്ലറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു.

വരാപ്പുഴ മുട്ടിനകം കണ്ണംതറയില്‍ കാഥിനാഥദുരൈയുടെ മകൻ നിഥിൻനാഥനാണ് (23) മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

Signature-ad

അമ്മ ഷൈനിയെ വൈറ്റില ജനതയിലുള്ള ഷോറൂമിലിരുത്തിയശേഷം ബൈക്കുമായി കടവന്ത്ര ഭാഗത്തേക്ക് വരികയായിരുന്നു നിഥിൻ. എളംകുളത്തെത്തിയപ്പോള്‍ ബൈക്ക് 825-ാംനമ്ബർ പില്ലറിലിടിക്കുകയായിരുന്നു. ഓടിക്കൂടിയവർ ഉടനെ വൈറ്റില വെല്‍കെയർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിഥിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഡ്യൂക്ക് ബൈക്ക് വേണമെന്നത്. ഇതിനായി പണം സ്വരൂപിച്ച്‌ വരികയായിരുന്നു. അഡ്വാൻസ് കൊടുത്തശേഷം ഇന്നലെയാണ് ഷോറൂമിലെത്തിയത്. മാർച്ച്‌ 15നാണ് നിഥിന്റെ പിറന്നാള്‍.

മൂന്നുവർഷംമുമ്ബുണ്ടായ ബൈക്ക് അപകടത്തില്‍ നിഥിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കോതമംഗലത്തുവച്ച്‌ പോസ്റ്റില്‍ ബൈക്കിടിച്ച്‌ ഓടയില്‍വീണ് പരിക്കേറ്റ് രണ്ടാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കളമശേരി സ്കോഡ ഷോറൂമിലെ മെക്കാനിക്കാനാണ് നിഥിൻ. മൃതദേഹം ജനറല്‍ ആശുപത്രി മോർച്ചറിയില്‍. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

Back to top button
error: