KeralaNEWS

മാനസിക രോഗിയായ സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റില്‍

തിരുവനന്തപുരം: മാനസിക രോഗിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍.
നെടുമങ്ങാട് കല്ലിയോട് തീർദ്ധംങ്കര പാർവതി ഭവനില്‍ ബൈജു ഇന്ന് വിളിക്കുന്ന രാജേഷ്കുമാറിനെ(53)യാണ് തിരുവനന്തപുരം റൂറല്‍ എസ്പി കിരണ്‍ നാരായണന്റെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 27 രാത്രി 9 മണിയോടെയാണ് ബൈജു മാനസിക രോഗിയായ 51 വയസുള്ള അയല്‍വാസിയായ സ്ത്രീയെ ആരും ഇല്ലാത്ത തക്കം നോക്കി സ്ത്രീ വീടിനു പുറത്തിറങ്ങിയ സമയം ഇരുകാലുകളും കൂട്ടിപ്പിടിച്ചു വലിച്ചുകൊണ്ട് ബൈജുവിന്റെ വീട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചത്.

 ഇത് അയല്‍വാസിയായ യുവാവ് കാണുകയും യുവാവ് പഞ്ചായത്ത്‌ മെമ്ബറെയും മറ്റ്‌ നാട്ടുകാരെയും വിവരം അറിയിക്കുകയുമായിരുന്നു. ആളുകൾ കൂടിയതോടെ ഇയാൾ വീടിന്റെ പുറകു വശം വഴി ഓടി രക്ഷപ്പെട്ടു.

ഒളിവില്‍ പോയതിനെ തുടർന്നാണ് പ്രത്യേക അന്വഷണസംഘം രൂപീകരിച്ചത്. നെടുമങ്ങാട് ഡിവൈഎസ്പി ബി ഗോപകുമാർ, നെടുമങ്ങാട് ഇൻസ്‌പെക്ടർ അനീഷ്  എസ്‌ഐ ഷിബു, സജു സതികുമാർ, ഉമേഷ്ബാബു, അനൂപ് എന്നിവരാണ് ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Back to top button
error: