KeralaNEWS

കൊല്ലം കണ്ണനല്ലൂരില്‍ പൊലീസുകാരൻ ആത്മഹത്യ ചെയ്തു

കൊല്ലം: കണ്ണനല്ലൂരില്‍ പൊലീസുകാരൻ ആത്മഹത്യ ചെയ്തു.ചാത്തന്നൂർ സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ ഷാഹുല്‍ ഹമീദ് (51) ആണ് മരിച്ചത്.

കണ്ണനല്ലൂർ ചേരിക്കോണം സ്വദേശിയാണ് ഷാഹുല്‍ ഹമീദ്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

അതേസമയം 2019 ജനുവരി മുതല്‍ 2023 സെപ്തംബര്‍ വരെ 69 പേരാണ് കേരള പൊലീസ് സേനയില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ 32 പേര്‍ സിവില്‍ പൊലീസ് ഓഫീസർമാരാണ്. 16 സീനിയർ സിവില്‍ പൊലിസ് ഓഫീസർമാരും 8 ഗ്രേഡ് എസ്‌ഐമാരും ഒരു എസ്‌എച്ച്‌ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്.

Back to top button
error: