NEWS

പിക്ക്‌അപ്പ് വാന്‍ ശരീരത്തിലേക്ക് മറിഞ്ഞ് മധ്യവയസ്‌കന് ദാരുണാന്ത്യം

ഇടുക്കി: ടയറിന് പിന്നില്‍ തടിക്കഷണം വയ്ക്കവെ പിക്ക്‌അപ്പ് വാന്‍ ശരീരത്തിലേക്ക് മറിഞ്ഞ് മധ്യവയസ്‌കന് ദാരുണാന്ത്യം.

കമ്ബം സ്വദേശി നല്ലതമ്ബി(48)യാണ് മരിച്ചത്. കമ്ബംമെട്ടിനു സമീപത്താണ് അപകടമുണ്ടായത്. വൈക്കോലുമായി കമ്ബത്തു നിന്നും മന്തിപ്പാറയ്ക്ക് പോയ വാഹനത്തിലെ ഡ്രൈവറുടെ സഹായിയായിരുന്നു.

Signature-ad

കയറ്റം കയറി വന്ന വാഹനം നിന്നുപോയതിനെത്തുടര്‍ന്ന് നല്ലതമ്ബി വാഹനത്തില്‍ നിന്നും പുറത്തിറങ്ങി വാഹനം പിറകോട്ട് പോകാതിരിക്കാന്‍ ടയറിന് പുറകില്‍ തടിക്കഷണം വയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് പുറകോട്ടുരുണ്ട വാഹനം നല്ലതമ്ബിയുടെ ശരീരത്തിലൂടെ കയറി മറിയുകയായിരുന്നു.

മൃതദേഹം കമ്ബം ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

Back to top button
error: