വലിച്ചെറിയാൻ ഉള്ളതല്ല തണ്ണിമത്തൻ്റെ തോട് ; ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഞെട്ടും
തണ്ണിമത്തൻ തോടില്‍ അടങ്ങിയിരിക്കുന്ന സിട്രുലിൻ വളരെയധികം ഊർജം നല്‍കുന്ന ഒന്നാണ്. ഇവ രക്തക്കുഴലുകളുടെ വികാസത്തെ പ്രോത്സാഹിപ്പിക്കുന്നു. മറ്റൊരു ഗുണം തണ്ണിമത്തൻ തോട് നാരുകളുടെ സമൃദ്ധമായ ഉറവിടമാണ് എന്നതാണ്. സ്ഥിരമായ മലവിസർജനം നിലനിർത്താൻ നാരുകള്‍ സഹായിക്കുന്നു. കൂടാതെ ഇത് കൊളസ്‌ട്രോളിൻ്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്ക്കാൻ സഹായിക്കും.
ഒരു കപ്പ് തണ്ണിമത്തൻ തോടില്‍ നിങ്ങള്‍ക്ക് 30% വിറ്റാമിൻ സി ലഭിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കും. വിറ്റാമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തില്‍ അണുബാധയ്ക്ക് കാരണമാകില്ല, നിങ്ങള്‍ക്ക് ഫ്രീ റാഡിക്കലുകളെ ഒഴിവാക്കാം.
തണ്ണിമത്തൻ തോട് ഉപയോഗിക്കുന്നത് ചർമത്തിലെ ചുളിവുകള്‍ കുറയ്ക്കാനും നല്ലതാണ്. ഫ്ലേവനോയിഡുകള്‍, ലൈക്കോപീൻ, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
നോട്ട്: പൊതു വിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രസിദ്ധീകരിക്കുന്നതാണിത്. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തണ്ണിമത്തൻ തോട് ഉപയോഗിക്കുന്നതിന് മുമ്ബ് ഡോക്ടറുടെ അഭിപ്രായം തേടുക.