KeralaNEWS

വിഴിഞ്ഞം തുറമുഖത്ത്‌ ആറുവർഷത്തിനിടെ എത്തുന്നത്‌ 23,000 കോടി രൂപയുടെ നിക്ഷേപം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത്‌ ആറുവർഷത്തിനിടെ എത്തുന്നത്‌ 23,000 കോടി രൂപയുടെ നിക്ഷേപം. ഇതിൽ പകുതി തുറമുഖത്തിന്റെ രണ്ടുംമൂന്നും ഘട്ട വികസനത്തിനാണ്‌. ഇത്‌ 2028ൽ പൂർത്തീകരിക്കും.
പാരിസ്ഥിതികാനുമതി ലഭിച്ചാൽ നിർമാണം തുടങ്ങും.   2028നും 2030നുമിടയിൽ 10,000 കോടി രൂപയുടെ നിക്ഷേപംകൂടി എത്തും. ലോജിസ്റ്റിക്‌സ്‌ ഹബ്‌ ഉൾപ്പെടെയുള്ള വികസനത്തിനായിരിക്കും തുക വിനിയോഗിക്കുക. അനുബന്ധ മേഖലയിൽ സംസ്ഥാന സർക്കാർ മൂന്നുവർഷത്തിനകം 3000 കോടി വിഴിഞ്ഞത്ത്‌ നിക്ഷേപിക്കും. രണ്ടും മൂന്നും ഘട്ടങ്ങളിൽ സംസ്ഥാനം പണം മുടക്കേണ്ടതില്ല. 2034ൽ തുറമുഖത്തിൽനിന്ന്‌ വരുമാനം പങ്കിടൽ ആരംഭിക്കുകയും ചെയ്യും.
മേയിൽ ട്രയൽ റൺ ആരംഭിക്കും. രണ്ടുകപ്പലുകൾക്ക്‌ അടുക്കാനുള്ള 4-00 മീറ്റർ ബർത്ത്‌ പൂർത്തിയായിട്ടുണ്ട്‌. നിർമാണം നടക്കുന്ന ബർത്തിൽ സ്ഥാപിക്കാനുള്ള 17 ക്രെയിനുമായി മൂന്നു കപ്പലുകൾ മാർച്ച്‌ 30, ഏപ്രിൽ 7, ഏപ്രിൽ 12 തീയതികളിൽ എത്തുമെന്നാണ്‌ പ്രതീക്ഷ. ഇതിൽ നാല്‌ ഷിപ്പ്‌ ടു ഷോർ ക്രെയിനുകളും 13 യാർഡ്‌ ക്രെയിനുകളുമാണ്‌. ട്രയൽ റണ്ണിന്‌ വൻകിട കപ്പലുകളാണ്‌ എത്തുക. 2023 ഒക്‌ടോബറിലാണ്‌ തുറമുഖത്ത്‌ ക്രെയിനുകളുമായി ആദ്യകപ്പൽ എത്തിയത്‌. പിന്നാലെ മൂന്നു കപ്പൽകൂടി എത്തി.

Back to top button
error: