Social MediaTRENDING

മഞ്ജു ഒരു പാവമാണ്,അതിനെ വെറുതേ വിടൂ: ദിലീപ്

നിരവധി ആരാധകരുള്ള താരമാണ് ദിലീപ്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ദിലീപിന്റെ വ്യക്തിജീവിതം സമൂഹമാധ്യങ്ങളിലെ സ്ഥിരം ചര്‍ച്ചാവിഷയമായി മാറുന്നത്. വിവാഹബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ നിരവധി ഗോസിപ്പുകള്‍ ദിലീപിന്റെ പേരില്‍ വരികയും ചെയ്തു.

Signature-ad

നടി കാവ്യ മാധവനുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകളായിരുന്നു ഏറെയും. പിന്നാലെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു രണ്ടുപേരുടെയും വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്ബ് മാത്രമാണ് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നുള്ള വിവരം ഇരുവരും പുറംലോകത്തെ അറിയിച്ചത്. ഇപ്പോള്‍ കാവ്യ സിനിമയില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്.

മഞ്ജു വാര്യരാകട്ടെ വമ്ബന്‍ മേക്കോവറില്‍ തിരിച്ചെത്തുകയും ചെയ്തു. രണ്ടാം വരവില്‍ തമിഴിലും സാന്നിധ്യമറിയിച്ച മഞ്ജു ഇപ്പോള്‍ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ  മഞ്ജുവിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് ദിലീപിന്റെ മറുപടി ഇപ്രകാരമായിരുന്നു: “മഞ്ജു ഒരു പാവമാണ്, അതിനോട് എന്തിനാണ് അസൂയ”.

മഞ്ജു വളരെ ലിബറല്‍ ആണെന്നും എല്ലാ കാര്യങ്ങളും ഓപ്പണായിരിക്കണമെന്ന് മാത്രമേ മഞ്ജുവിനുള്ളൂവെന്നും ദിലീപ്  വ്യക്തമാക്കി.

വര്‍ഷം എട്ട് കഴിഞ്ഞെങ്കിലും ഇന്നും ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ സജീവമാണ്. എന്താണ് ഇവര്‍ക്കിടയില്‍ സംഭവിച്ചത് എന്നറിയാനുള്ള ആകാംഷയാണ് പലര്‍ക്കും. എന്നാല്‍ വിവാഹമോചനത്തെ കുറിച്ച്‌ തുറന്നുപറയാന്‍ രണ്ടുപേരും ഇതുവരെ തയ്യാറായിട്ടില്ല.ഈ ചോദ്യത്തോട് ദിലീപ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു –

“ഏതൊരു ഭാര്യക്കും തോന്നാവുന്നത് മഞ്ജുവിനുമുണ്ടാകാം.”

Back to top button
error: