NEWS

അനസ്തേഷ്യ കൊടുക്കുന്നതിനിടെ 6 വയസുകാരൻ മരണപ്പെട്ടു, റാന്നി മാർത്തോമാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവിന് കേസ്

റാന്നി: ചികിത്സാ പിഴവിനെ തുടർന്ന് ആറുവയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിയിൽ സംഘർഷം. റാന്നി മാർത്തോമാ ആശുപത്രിയിലാണ് സംഭവം.

റാന്നി അയിരൂര്‍ പ്ലാങ്കമണ്‍ തേക്കുങ്കല്‍ മൈലാടുംപാറ വിജയന്റെയും ഷേര്‍ളിയുടെയും മകന്‍ ആരോണ്‍ വി. വര്‍ഗീസ് (6) ആണ് മരിച്ചത്. പ്ലാങ്കമണ്‍ സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ആരോണ്‍. സ്കൂളിൽ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിയെ ഇന്നലെ ഉച്ചകഴിഞ്ഞാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എക്സറേയിൽ കൈക്ക് പൊട്ടലുണ്ടെന്ന്  കണ്ടെത്തിയതിനെ തുടർന്ന് വൈകിട്ട് ആറരയോടെ ഓപ്പറേഷനായി തീയേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.

  തുടർന്ന് കുട്ടിക്ക് ഓപ്പറേഷന് വേണ്ടി അനസ്തേഷ്യ കൊടുത്തതോടെ ആരോഗ്യ നില വഷളാകുകയും മരണപ്പെടുകയുമായിരുന്നു. തെലങ്കാന സ്വദേശിയാണ് അനസ്തേഷ്യ ഡോക്ടർ.

വിവരമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തടിച്ചുകൂടിയതോടെ ആശുപത്രിയിൽ സംഘർഷവുമുണ്ടായി.വൻ പോലീസ് കാവലാണ് ആശുപത്രിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സംഭത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: